Latest NewsEuropeNewsInternational

യുദ്ധം മൂലം ഉക്രൈനിൽ ഓരോ സെക്കൻഡിലും ഒരു കുട്ടി അഭയാർത്ഥിയാകുന്നു: യുഎൻ

ജനീവ: റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം 1.5 ദശലക്ഷത്തിലധികം കുട്ടികൾ ഉക്രൈനിൽ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓരോ മിനിറ്റിലും 55 കുട്ടികൾ ഉക്രൈൻ വിട്ടുപോയിട്ടുണ്ട്. അതായത്, ഉക്രൈനിൽ ഓരോ സെക്കൻഡിലും കുട്ടി അഭയാർത്ഥിയായി മാറിരുന്നുവെന്ന് യുഎൻ കുട്ടികളുടെ ഏജൻസി (യുനിസെഫ്) വക്താവ് ജെയിംസ് എൽഡർ പറഞ്ഞു.

‘ഉക്രൈനിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഏതാണ്ട് ഓരോ സെക്കൻഡിലും ഒരു കുട്ടി അഭയാർത്ഥിയായി മാറിക്കൊണ്ടിരിക്കുന്നു. അവർക്ക് ഇപ്പോൾ സമാധാനം ആവശ്യമാണ്’. യു എൻ ട്വിറ്ററിൽ വ്യക്തമാക്കി. അതേസമയം, ഫെബ്രുവരി 24 ന് ആരംഭിച്ച അധിനിവേശത്തിൽ ഉക്രൈനിലെ പ്രധാന നഗരങ്ങളെല്ലാം റഷ്യയുടെ അധീനതയിലായിക്കൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ കീവ് കീഴടക്കാൻ പൊരിഞ്ഞ പോരാട്ടമാണ് റഷ്യൻ സൈന്യം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button