Latest NewsIndia

ആം ആദ്മി ഭരണത്തിലേറിയതോടെ സംസ്ഥാനത്തുടനീളമുള്ള എല്ലാ കോവിഡ് -19 നിയന്ത്രണങ്ങളും നീക്കി പഞ്ചാബ്

ജനുവരി 14ന് സംസ്ഥാനത്ത് 13,493 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

ലുധിയാന: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ കോവിഡ് -19 നിയന്ത്രണങ്ങളും നീക്കി പഞ്ചാബ്. നിയന്ത്രണങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുത്താനാണ് സര്‍കാരിന്റെ തീരുമാനം. പഞ്ചാബില്‍ പ്രതിദിന കേസുകള്‍ 30 മുതല്‍ 50 വരെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

പഞ്ചാബ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഉത്തരവിൽ പറയുന്നത്, ‘എപിഡെമിക് ഡിസീസ് ആക്‌ട്, 1897 ലെ സെക്ഷന്‍ രണ്ട് പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിച്ച്‌, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്‌ട്, 2005 ലെ പ്രാപ്തമാക്കുന്ന എല്ലാ വ്യവസ്ഥകള്‍ക്കൊപ്പം, നേരത്തെ പുറപ്പെടുവിച്ച, എല്ലാ നിര്‍ദേശങ്ങളും മറികടന്ന് കോവിഡ് -19 മായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും ഉടനടി പ്രാബല്യത്തില്‍ നീക്കം ചെയ്യുന്നു.

‘എങ്കിലും, ജനങ്ങളോട് കോവിഡിനെതിരെയുള്ള ഉചിതമായ പെരുമാറ്റ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു’എന്നും ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. 2021 ജനുവരിയില്‍ കോവിഡ് -19 ന്റെ മൂന്നാം തരംഗത്തില്‍ പഞ്ചാബില്‍ പ്രതിദിനം 7,000 മുതല്‍ 8,000 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 14ന് സംസ്ഥാനത്ത് 13,493 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button