KollamLatest NewsKeralaNattuvarthaNews

ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട 16 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് പിടിയിൽ

തിരുവനന്തപുരം കോട്ടൂർ വടക്കെവിള വീട്ടിൽ ഷാനു (21) വാണ് അറസ്റ്റിലായത്

അഞ്ചൽ: ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട 16 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം കോട്ടൂർ വടക്കെവിള വീട്ടിൽ ഷാനു (21) വാണ് അറസ്റ്റിലായത്. അഞ്ചൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ ഷാനു തിരുവനന്തപുരത്തെ വീട്ടിലെത്തിച്ച് കൂടെ താമസിപ്പിക്കുകയായിരുന്നു.

Read Also : ബാലികയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി : അമ്മയുടെ കാമുകന് ജീവപര്യന്തം

കുട്ടിയെ കാണാത്തതിനെ തുടർന്ന്, മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാർ, എസ്.ഐ ജ്യോതിഷ് ചിറവൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

തുടർന്ന്, പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button