Latest NewsKeralaNews

എന്തൊരു വയലൻസും ജനാധിപത്യ വിരുദ്ധവുമാണ് എസ് എഫ് ഐക്കാരേ നിങ്ങളുടെ രാഷ്ട്രീയം: ശ്രീജ നെയ്യാറ്റിൻകര

തങ്ങളുടെ രാഷ്ട്രീയ എതിരാളികൾ തങ്ങൾക്കെതിരെ ഇലക്ഷനിൽ മത്സരിച്ചാൽ പോലും സഹിക്കവയ്യാത്ത പ്രാകൃത കൂട്ടങ്ങൾ

തിരുവനന്തപുരം : രാഷ്ട്രീയ എതിരാളിയായ പെൺകുട്ടിയെ വളഞ്ഞിട്ടാക്രമിക്കുന്ന എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ വിമർശനവുമായി ശ്രീജ നെയ്യാറ്റിൻകര. കെ എസ് യുവിന്റെ തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് പ്രസിഡന്റ് സഫ്നയ്ക്കു നേരെ എസ്എഫ്ഐ പ്രവർത്തകർ അതിക്രമം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘എസ് എഫ് ഐ എന്നത് ഒരു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിദ്യാർഥി സംഘടനയാണെന്നാണ് വയ്പ് എന്നാൽ ഏതോ പ്രാകൃത കാലത്തെ ഓർമിപ്പിക്കുന്നു അവരുടെ പ്രവർത്തനങ്ങൾ’-എന്ന് ശ്രീജ കുറിച്ചു

read also: രാമൻപിള്ളക്കെതിരെയും ആളൂരിനെതിരെയുമെല്ലാം ഭീതി പരത്തും മുൻപ് നിങ്ങളിത് അറിയണം: അഡ്വ ശ്രീജിത്ത് പെരുമന
കുറിപ്പ് പൂർണ്ണ രൂപം

രാഷ്ട്രീയ എതിരാളിയായ പെൺകുട്ടിയെ വളഞ്ഞിട്ടാക്രമിക്കുന്ന എസ് എഫ് ഐ പ്രവർത്തകർ തെരുവിലെ ഗുണ്ടകളെ ഓർമ്മിപ്പിക്കുന്നു …

എസ് എഫ് ഐ എന്നത് ഒരു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിദ്യാർഥി സംഘടനയാണെന്നാണ് വയ്പ് എന്നാൽ ഏതോ പ്രാകൃത കാലത്തെ ഓർമിപ്പിക്കുന്നു അവരുടെ പ്രവർത്തനങ്ങൾ … തങ്ങളുടെ രാഷ്ട്രീയ എതിരാളികൾ തങ്ങൾക്കെതിരെ ഇലക്ഷനിൽ മത്സരിച്ചാൽ പോലും സഹിക്കവയ്യാത്ത ഈ പ്രാകൃത കൂട്ടങ്ങൾ എന്ത് ജനാധിപത്യവും സോഷ്യലിസവുമാണ് വിളമ്പുന്നത് …

ലോ കോളേജിന് മുന്നിലിട്ട് കെ എസ് യു ക്കാരിയായ ഒരു പെൺകുട്ടിയെയടക്കം നിരവധി കുട്ടികളെ പോലീസ് നോക്കി നിൽക്കുമ്പോൾ മാരകമായി ആക്രമിക്കുക അവരെ വലിച്ചിഴയ്ക്കുക എന്തൊരു വയലൻസും ജനാധിപത്യ വിരുദ്ധവുമാണ് എസ് എഫ് ഐ ക്കാരേ നിങ്ങളുടെ രാഷ്ട്രീയം ..

ഇതെത്രാമത്തെ തവണയാണ് എസ് എഫ് ഐയുടെ ഗുണ്ടാവിളയാട്ടം കേരളം ചർച്ച ചെയ്യുന്നത് …എന്നിട്ടെന്തെങ്കിലും പ്രയോജനമുണ്ടായോ സ്വന്തം മുന്നണിയിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ പോലും ആക്രമിച്ചു കൊണ്ടിരിക്കുന്ന എസ് എഫ് ഐ യെ നിലയ്ക്ക് നിർത്താൻ നിയമപാലകർ മാത്രമല്ല സി പി ഐ എമ്മും തയ്യാറാകണം … നിയമ പാലകർ ഇവർക്ക് മുന്നിൽ റാൻ മൂളി നിൽക്കുകയും സി പി ഐ എം ഇവർക്ക് ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യം അങ്ങേയറ്റം പ്രതിഷേധാർഹമാണ് …
എസ് എഫ് ഐ യുടെ ക്രൂര മർദ്ദനത്തിനിരയായ കെ എസ് യുവിന്റെ തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് പ്രസിഡന്റ് സഫ്നയ്ക്കും മറ്റ് കെ എസ് യു പ്രവർത്തകർക്കും ഐക്യദാർഢ്യം ….

shortlink

Related Articles

Post Your Comments

Related Articles


Back to top button