Latest NewsKeralaNews

തിരുവനന്തപുരം ലോ കോളേജ് സഘർഷം: സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര്

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് സഘർഷത്തെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ സഭയില്‍ വാക്പോര്. തകർന്നുതകർന്ന് പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്നും പഴയ കെഎസ്‌യുകാരനെ പോലെയോ യൂത്ത് കോൺഗ്രസുകാരനെ പോലെയോ ഉറഞ്ഞ് തുള്ളുകയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് താഴരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച് സതീശനും രംഗത്തെത്തി.

കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്‌ഐക്ക് വലിയ സ്വീകാര്യതയുണ്ടെന്നും ആൺകുട്ടികളുടെ മാത്രം സംഘടന മാത്രമല്ലിതെന്നും ആയിരക്കണക്കിന് പെൺകുട്ടികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രബലമായ ഒരു വിദ്യാർഥി സംഘടനയെ ആക്ഷേപിക്കുന്നതിന് അതിര് വേണമെന്നും എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയുടെ ന്യായികരണം ഗുണ്ടകൾക്ക് അഴിഞ്ഞാടാനുള്ള ലൈസൻസാണെന്നും സതീശൻ വിമർശിച്ചു.

Read Also  :  ‘എലിസബത്ത് രാഞ്ജിയുടെ ​ഗൗണാണെന്നേ തോന്നൂ’: കറുത്ത പർദ ധരിക്കണമെന്ന് ഇസ്ലാമിൽ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഫസൽ ​ഗഫൂർ

പോലീസ് നോക്കി നിൽക്കെ നടന്ന സംഘർഷത്തെ ന്യായീകരിക്കരുതെന്നും എസ്എഫ്ഐ പ്രവർത്തകരേയും ഗുണ്ടകളേയും കണ്ടാൽ തിരിച്ച് അറിയാൻ കഴിയാത്ത സാഹചര്യമാണെന്നും സതീശൻ ആരോപിച്ചു. ഇത് കണ്ട് നിൽക്കാനാകില്ലെന്നും ഇടപെടുമെന്നും സതീശൻ പറഞ്ഞു. എസ്എഫ്‌ഐ അക്രമം നിസ്സാരമാക്കിയതിലും ഉചിത നടപടി സ്വീകരിക്കാത്തതിലും പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയതോടെയാണ് വാക്‌പോര് അവസാനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button