Latest NewsNewsIndia

ഇനി വിദേശ രാജ്യങ്ങളിലെ വാഹനങ്ങൾ ഇന്ത്യയിലെ നിരത്തിൽ ഓടും: കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു

മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്‍തിട്ടുള്ള പൊതുഗതാഗത ഇതര വ്യക്തിഗത വാഹനങ്ങൾ ഇന്ത്യയിൽ പ്രവേശിപ്പിക്കുന്നതിനും, അവ നിരത്തുകളിൽ ഓടിക്കുന്നതിനും നിയമനിർമ്മാണം നടത്താൻ ഈ ചട്ടം ശുപാർശ ചെയ്യുന്നു.

ഡൽഹി: വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്‍തിട്ടുള്ള വ്യക്തിഗത വാഹനങ്ങൾ ഇന്ത്യയിൽ പ്രവേശിക്കുന്നതിനും, ഉപയോഗിക്കുന്നതിനുമുള്ള നിയമാനുസൃത അനുമതി നൽകാനായി കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്.

Also read: എല്ലാ സത്യാന്വേഷികളും ‘ദ കശ്മീർ ഫയൽസ്’ കാണണം, ഇത് സമ്പൂർണ കലാസൃഷ്ടി: മോഹൻ ഭാഗവത്

‘അന്താരാഷ്‍ട്ര പൊതുഗതാഗത ഇതര വ്യക്തിഗത വാഹന ചട്ടങ്ങൾ – 2022’ എന്ന പേരിലാണ് കേന്ദ്ര ഉപരിതല ഗതാഗത – ഹൈവേ മന്ത്രാലയം കരട് വിജ്ഞാപനം സമർപ്പിച്ചത്. മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൊതുഗതാഗത ഇതര വ്യക്തിഗത വാഹനങ്ങൾ ഇന്ത്യയിൽ പ്രവേശിപ്പിക്കുന്നതിനും, അവ നിരത്തുകളിൽ ഓടിക്കുന്നതിനും നിയമനിർമ്മാണം നടത്താൻ ഈ ചട്ടം ശുപാർശ ചെയ്യുന്നു.

അന്താരാഷ്ട്ര പൊതുഗതാഗത ഇതര വാഹന ചട്ടങ്ങൾ പ്രകാരം, നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക്, രാജ്യത്ത് ഉണ്ടാകുന്ന കാലയളവിൽ, സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സാധുവായ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ അന്തർദേശീയ ഡ്രൈവിംഗ് പെർമിറ്റ്, സാധുവായ ഇൻഷുറൻസ് പോളിസി, സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഉണ്ടായിരിക്കണം. ഈ രേഖകൾ ഇംഗ്ലീഷ് ഭാഷയിൽ അല്ല ഉള്ളതെങ്കിൽ, അവ നൽകുന്ന അധികാരികളുടെ അംഗീകാരമുള്ള ഒരു ഇംഗ്ലീഷ് വിവർത്തനം യഥാർത്ഥ രേഖകൾക്കൊപ്പം ഉടമസ്ഥർ സൂക്ഷിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button