CricketLatest NewsNewsSports

കുംബ്ലെയുടെ റെക്കോര്‍ഡിലേക്ക് ഒരുപാട് ദൂരമുണ്ടെങ്കിലും അശ്വിൻ അത് മറികടക്കും: ഗവാസ്കര്‍

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡും ഇന്ത്യ സ്പിന്നർ ആർ അശ്വിന് മറികടക്കാനാകുമെന്ന് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. കുംബ്ലെയുടെ റെക്കോര്‍ഡിലേക്ക് അശ്വിന് ഇനിയും ഒരുപാട് ദൂരമുണ്ടെങ്കിലും വിക്കറ്റിനായുള്ള ദാഹം കുംബ്ലെയെ മറികടക്കാന്‍ അശ്വിനെ പ്രാപ്തനാക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു.

‘അശ്വിനും ജസ്പ്രീത് ബുമ്രയും വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്ന കാര്യത്തില്‍ ഒരേ മനസുള്ളവരാണ്. എപ്പോഴും പുതിയ തന്ത്രങ്ങള്‍ ബൗളിംഗില്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് അശ്വിനും ബുമ്രയും. ഒരു ഒന്നൊന്നര വര്‍ഷം മുമ്പ് ഓഫ് സ്പിന്നറായ അശ്വിന്‍ ലെഗ് സ്പിന്‍ പോലും എറിഞ്ഞിട്ടുണ്ട്. പരീക്ഷണങ്ങള്‍ നടത്താന്‍ അശ്വിന് വിമുഖതയില്ല’.

‘ചിലപ്പോള്‍ റണ്‍സ് വഴങ്ങുമായിരിക്കും. അത് കളിയുടെ ഭാഗമാണ്. പക്ഷെ അദ്ദേഹം ഓരോ തവണയും വ്യത്യസ്തകള്‍ പരീക്ഷിക്കുമ്പോള്‍ ബാറ്റ്സ്മാന്റെ മനസില്‍ സംശയങ്ങള്‍ ഉയരും. എല്ലായ്‌പ്പോഴും വിക്കറ്റ് ലക്ഷ്യമാക്കിയാണ് അശ്വിനും ബുമ്രയും പന്തെറിയാറുള്ളത്’ ഗവാസ്കര്‍ പറഞ്ഞു.

Read Also:- വെറും വയറ്റില്‍ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല!

ശ്രീലങ്കക്കെതിരായ മൊഹാലി ടെസ്റ്റിലാണ് കപില്‍ ദേവിന്‍റെ 434 വിക്കറ്റുകളുടെ റെക്കോര്‍ഡ് മറികടന്ന് അശ്വിന്‍ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ 619 വിക്കറ്റുകളുള്ള അനില്‍ കുംബ്ലെ മാത്രമാണ് മുന്നിലുള്ളത്. ശ്രീലങ്കക്കെതിരായ രണ്ട് മത്സര പരമ്പരയില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍റെ പേരില്‍ ഇപ്പോള്‍ 442 വിക്കറ്റുകളുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് അശ്വിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button