ThiruvananthapuramKeralaNattuvarthaLatest NewsNews

സ്വത്ത് തര്‍ക്കം : സഹോദരിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സഹോദരനും സംഘവും പിടിയിൽ

ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ഗഗന്‍ദീപ് (30), വെള്ളറട കാരമൂട് മജുന ഭവനില്‍ മനു (24), കന്യാകുമാരി ജില്ലയിലെ പാകോട് കല്ലട വീട്ടില്‍ ജോണ്‍ ജപകുമാര്‍ (30), ആസാം സ്വദേശി ദേവ്നാഥ് (24) എന്നിവരാണ് പിടിയിലായത്

വെള്ളറട: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സഹോദരനും സംഘവും പിടിയിൽ. ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ഗഗന്‍ദീപ് (30), വെള്ളറട കാരമൂട് മജുന ഭവനില്‍ മനു (24), കന്യാകുമാരി ജില്ലയിലെ പാകോട് കല്ലട വീട്ടില്‍ ജോണ്‍ ജപകുമാര്‍ (30), ആസാം സ്വദേശി ദേവ്നാഥ് (24) എന്നിവരാണ് പിടിയിലായത്. ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ആശ കുമാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്.

കത്തിപ്പാറ ജങ്ഷന് സമീപം മാര്‍ച്ച് 14-നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും സഹോദരനായ ഗഹന്‍ദീപും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നെത്തിയ മറ്റൊരു സഹോദരനായ ഗഗന്‍ദീപും സംഘവും ബൈക്കുകള്‍ കുറുകെയിട്ട് കാര്‍ തടഞ്ഞു.

Read Also : സംസ്ഥാന സർക്കാരിൽ നിന്നും ഹേമ കമ്മിറ്റിയിൽ നിന്നും കിട്ടാത്ത ലിംഗനീതി കോടതിയിൽ നിന്ന് ലഭിച്ചു: ഹരീഷ് വാസുദേവൻ

തുടർന്ന്, ഗഹന്‍ദീപിനെ ആക്രമിച്ച് പരിക്കേല്‍പിച്ചു. ഇതിനുശേഷം ഗഗന്‍ ദീപിന്റെ ലോറി ഉപയോഗിച്ച് ഇരുവരും സഞ്ചരിച്ച കാറില്‍ തുടരെ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.

സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃതുല്‍കുമാര്‍, എ.എസ്.ഐ മാരായ ശശികുമാര്‍, സുനില്‍കുമാര്‍, സി.പി.ഒമാരായ സുനില്‍, പ്രതീപ് അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button