Latest NewsUAENewsInternationalGulf

വാഹന മലിനീകരണം നിരീക്ഷിക്കൽ: റോഡുകളിൽ ഓവർഹെഡ് ഡിറ്റക്ടറുകൾ സ്ഥാപിക്കാൻ അബുദാബി

അബുദാബി: വാഹനങ്ങളുടെ മലിനീകരണം നേരിട്ട് നിരീക്ഷിക്കാൻ വേണ്ടി റോഡുകളിൽ ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കാനൊരുങ്ങി അബുദാബി. അന്തരീക്ഷ മലിനീകരണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്ന് പരിസ്ഥിതി ഏജൻസി അബുദാബിയുടെ വായു ഗുണനിലവാര, ശബ്ദ, കാലാവസ്ഥാ വ്യതിയാന വിഭാഗം മാനേജർ റുഖിയ മുഹമ്മദ് അറിയിച്ചു.

Read Also: വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പിസിആർ പരിശോധന ഫലം മതി: നിർദ്ദേശവുമായി അബുദാബി

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞത് മൂലം മലിനീകരണ തോത് വളരെ കുറവായിരുന്നു. നിയന്ത്രണം പിൻവലിച്ചതോടെ വാഹനങ്ങളുടെ എണ്ണവും മലിനീകരണവും വർധിച്ചു. ഇതോടെയാണ് അധികൃതർ പുതിയ നടപടികളിലേക്ക് കടന്നത്. അതേസമയം, മലിനീകരണം കൂടിയ വാഹനങ്ങൾ നിരത്തിൽനിന്നു പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Read Also: പ്രതിരോധ ഗവേഷണം: ജിഡിപിയുടെ ഒരു ശതമാനം പോലും ഉപയോഗിക്കുന്നില്ല, സ്റ്റാന്‍ഡിങ് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button