ErnakulamKeralaNattuvarthaLatest NewsNews

ക​ള​മ​ശ്ശേരി​യി​ൽ മ​ണ്ണി​ടി​ഞ്ഞുവീ​ണ് നി​ർ​മാ​ണ തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

നാ​ല് പേ​ർ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങിക്കിട​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം

കൊ​ച്ചി: ക​ള​മ​​ശ്ശേരി​യി​ൽ മ​ണ്ണി​ടി​ഞ്ഞുവീ​ണ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു. നാ​ല് പേ​ർ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങിക്കിട​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വ​രെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

കു​ഴി​യി​ൽ നി​ന്ന് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു.

Read Also : പ്രതിരോധ ഗവേഷണം: ജിഡിപിയുടെ ഒരു ശതമാനം പോലും ഉപയോഗിക്കുന്നില്ല, സ്റ്റാന്‍ഡിങ് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി

പൊ​ലീ​സിന്റെയും ഫ​യ​ർ​ഫോ​ഴ്സിന്റെയും നേതൃത്വത്തിൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പുരോ​ഗമിക്കുകയാണ്. ഇനിയും മ​ണ്ണി​ടി​ഞ്ഞു വീ​ഴാ​ൻ സാ​ധ്യ​ത​യുണ്ട്. അ​തി​നാ​ൽ, വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ് പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്തേ​ക്ക് ആ​ർക്കും പ്രവേശനമി​ല്ല.

അതേസമയം, തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നി​ർ​മാ​ണ ക​മ്പ​നി വ്യ​ക്ത​മാ​യ ക​ണ​ക്ക് പുറത്ത് വിട്ടിട്ടില്ല. അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​ർ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണോ മ​ല​യാ​ളി​ക​ളാ​ണോ​യെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​ വന്നിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button