Latest NewsNewsIndiaCrime

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: 46- കാരനെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്ന് സ്ത്രീകൾ

അഗർത്തല: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച 46-കാരനെ ഒരു സംഘം സ്ത്രീകൾ കെട്ടിയിട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധലായ് ജില്ലയിൽ ഗണ്ഡച്ചേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലക്കേസിൽ എട്ട് വർഷത്തെ കഠിന തടവ് പൂർത്തിയാക്കിയയാളാണ് പ്രതി.

ചൊവ്വാഴ്ച രാത്രി അമ്മയോടൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ പ്രതി സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊലക്കേസ് പ്രതിയോടൊപ്പമാണ് പെൺകുട്ടിയെ അവസാനമായി കണ്ടതെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഗണ്ഡച്ചേര – അമർപൂർ ഹൈവേ ഉപരോധിച്ച് പ്രകടനം നടത്തി.

Read Also : ശരീരത്തിൽ ടാറ്റൂ ചെയ്യുന്നവർ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

ഇതനിടയിലാണ് ബുധനാഴ്ച ഒരു സംഘം സ്ത്രീകൾ ഇയാളെ പിടികൂടി മരത്തിൽ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സ്ത്രീകളുടെ നിഷ്കരുണമായ മര്‍ദ്ദനത്തിൽ പ്രതി അബോധാവസ്ഥയിലാവുകയും ചെയ്തു. അബോധാവസ്ഥയിലായ പ്രതിയെ ആശുപ്രതിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ, അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button