ThiruvananthapuramKeralaLatest NewsNews

കെ റെയിൽ: ഭരണകൂടത്തിന്റെ കൈയേറ്റം ചെറുക്കാൻ പറ്റാത്തത് പ്രതിപക്ഷത്തിന്റെ കഴിവുകേടാണെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ

'നോട്ടിഫൈ ചെയ്യാത്ത ഭൂമിയിൽ കല്ലിടാൻ സർക്കാരിന് അധികാരമില്ല. കെ റെയിൽ പഠനം എന്ന പേരിൽ സർക്കാർ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുകയാണ്' കമാൽ പാഷ പറഞ്ഞു.

തിരുവനന്തപുരം: കെ റെയിൽ സർവ്വേക്കല്ല് സ്ഥാപിക്കുന്നതിന്റെ പേരിൽ സംസ്ഥാനത്ത് പ്രക്ഷോഭം നടക്കുന്നതിനിടെ സർക്കാരിനെ വിമർശിച്ച് റിട്ട. ജസ്റ്റിസ് കമാൽ പാഷ. കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ വസ്തു കൈയേറാൻ സർക്കാരിന് അധികാരമില്ല. ഭരണകൂടത്തിന്റെ കൈയേറ്റം തടയാൻ കഴിയാതെ വരുന്നത് പ്രതിപക്ഷത്തിന്റ കഴിവുകേടാണെന്ന് അദ്ദേഹം പറഞ്ഞു.

Also read: സൈബർ സുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത, ലിംഗനീതി, ഡാറ്റ അധിഷ്ഠിത ഭരണം…: ശ്രദ്ധേയമായി തമിഴ്നാട് സർക്കാരിന്റെ പൊതുബജറ്റ്

‘നോട്ടിഫൈ ചെയ്യാത്ത ഭൂമിയിൽ കല്ലിടാൻ സർക്കാരിന് അധികാരമില്ല. കെ റെയിൽ പഠനം എന്ന പേരിൽ സർക്കാർ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുകയാണ്. ഭൂമി കൈയേറാൻ അനുമതി നൽകിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്യപ്പെടണം. സുപ്രീം കോടതിയിൽ ഇത് ചോദ്യം ചെയ്യാൻ സാധാരണക്കാരന് സാമ്പത്തികമായി കഴിയുന്നില്ല’ കമാൽ പാഷ നിരീക്ഷിച്ചു.

എറണാകുളം മാമലയിൽ കെ റെയിലിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധിച്ചു. അതിര് അടയാളക്കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരുടെ നേർക്കാണ് നാട്ടുകാർ പ്രതിഷേധിച്ചത്. 32 വർഷം മുൻപ് കൊച്ചി – തേനി ദേശീയപാതയ്ക്കായി പ്രദേശത്ത് സർക്കാർ അടയാളക്കല്ല് സ്ഥാപിച്ചിരുന്നു. ആ പദ്ധതി ഇതുവരെ പ്രായോഗികമായിട്ടില്ല. കല്ല് സ്ഥാപിച്ചതിനെ തുടർന്ന് ബാങ്കുകളിൽ നിന്ന് അടക്കം ജനങ്ങൾക്ക് വായ്പ ലഭിക്കുന്നില്ല. പദ്ധതികൾ നടപ്പാക്കാതെ കെ റെയിലിന്റെ കല്ല് കൂടി സ്ഥാപിക്കുന്നതിന് എതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button