KeralaLatest News

വന്‍ പൊലീസ് സന്നാഹത്തോടെ ഇന്നലെ സ്ഥാപിച്ച മാടപ്പള്ളിയിൽ സിൽവർലൈൻ സർവേ കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ

കെ–റെയിൽ അധികൃതർ സ്ഥാപിച്ച കല്ലുകളാണ് ഇന്നലെ രാത്രി തന്നെ ആരോ പിഴുതെറിഞ്ഞത്.

ചങ്ങനാശേരി: കടുത്ത പോലീസ് നടപടിയിലൂടെയും വന്‍ പൊലീസ് സന്നാഹത്തോടെയും, ചങ്ങനാശേരി മാടപ്പള്ളിയില്‍ ഇന്നലെ സ്ഥാപിച്ച സില്‍വര്‍ലൈൻ സർവേ കല്ലുകളില്‍ മൂന്നെണ്ണം പിഴുതുമാറ്റിയ നിലയില്‍. സ്ത്രീകളെയടക്കം വലിച്ചിഴച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതി ഹര്‍ത്താല്‍ ആചരിക്കുന്നതിനിടെയാണ് കല്ലുകള്‍ പിഴുതുമാറ്റിയത്. കെ–റെയിൽ അധികൃതർ സ്ഥാപിച്ച കല്ലുകളാണ് ഇന്നലെ രാത്രി തന്നെ ആരോ പിഴുതെറിഞ്ഞത്.

കോട്ടയം ജില്ലാ അതിർത്തിയായ മാടപ്പള്ളിയിൽ മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് പൊലീസുകാരുമായുള്ള സംഘർഷത്തിലേക്ക് വഴിവച്ചത്. നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോ​ഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്.

ഇതിൽ പ്രതിഷേധിച്ച്, ചങ്ങനാശ്ശേരിയിൽ ഇന്ന് ഹർത്താൽ പുരോഗമിക്കുകയാണ്. രാവിലെ ആറുമുതൽ മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത് . കെ റെയിൽ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button