KeralaLatest NewsNews

മുഖ്യമന്ത്രി ഏകാധിപതി: കെ.റെയിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായത് കാടത്തമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സമീപനം ഏകാധിപതിയെപ്പോലെയാണെന്ന് വി. മുരളീധരൻ. കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ഇന്നലെ ചങ്ങനാശേരിയിൽ നടന്നത് കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെയുണ്ടായ അക്രമം ലജ്ജാകരമാണ്. ഇത് ചെയ്തവരാണ് ശബരിമലയിൽ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഏകാധിപതികളെ ചവറ്റുകൊട്ടയിൽ എറിഞ്ഞ പാരമ്പര്യമുള്ള നാടാണിത്. സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല. സിൽവർ ലൈനുമായി ബന്ധപ്പെട്ട് അപ്പർ ക്ലാസ് മാന്യന്മാരുമായുള്ള സല്ലാപത്തെയാണ് മുഖ്യമന്ത്രി ചർച്ചയെന്ന് വിശേഷിപ്പിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ കിടപ്പാടം മാത്രമുള്ള പാവപ്പെട്ടവരോടാണ് മുഖ്യമന്ത്രി ചർച്ച നടത്തേണ്ടത്. പാവപ്പെട്ടവരുടെ നെഞ്ചത്ത് ചവിട്ടിക്കൊണ്ട് കെ റെയിൽ നടപ്പാക്കാൻ ബി.ജെ.പി അനുവദിക്കില്ല. കല്ല് മുഴുവൻ പിഴുത് മാറ്റുമെന്ന് പ്രഖ്യാപിച്ച യുഡിഎഫിന്റെ പ്രതിഷേധം സഭയിൽ മാത്രമായി ഒതുങ്ങുകയാണെന്നും മുരളീധരൻ വ്യക്തമാക്കി.

Read Also  :  മ​യ​ക്കു​ഗു​ളി​ക​യു​മാ​യി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ

സിൽവർ ലൈൻ വിഷയത്തിൽ ധാർഷ്ട്യവും ധിക്കാരവും കൊണ്ട് മുഖ്യമന്ത്രിയ്ക്ക് അന്ധത ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കൊച്ച് കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് സ്ത്രീകളെ പോലീസുകാർ കൈയേറ്റം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button