PathanamthittaLatest NewsKeralaNattuvarthaNews

പണയം വെയ്ക്കാന്‍ നല്‍കിയ സ്വര്‍ണം മടക്കി നല്‍കാത്തത് ചോദ്യംചെയ്ത വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം:മദ്ധ്യവയസ്കന്‍ പിടിയിൽ

നിരണം മൈലമുക്ക് കളക്കുടിയില്‍ വീട്ടില്‍ മണിയന്‍ (48) ആണ് അറസ്റ്റിലായത്

തിരുവല്ല: വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മദ്ധ്യവയസ്കൻ അറസ്റ്റിൽ. നിരണം മൈലമുക്ക് കളക്കുടിയില്‍ വീട്ടില്‍ മണിയന്‍ (48) ആണ് അറസ്റ്റിലായത്. പുളിക്കീഴ് പൊലീസാണ് അറസ്റ്റ് ചെയ്തത്. പണയം വെയ്ക്കാന്‍ നല്‍കിയ സ്വര്‍ണം മടക്കി നല്‍കാത്തത് ചോദ്യം ചെയ്തതിനാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. നിരണം കോട്ടയ്ക്ക ചിറ വീട്ടില്‍ രാജേഷിന്റെ ഭാര്യ സജിത (41) യ്ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : ഐപിഎല്ലിൽ അണ്‍സോള്‍ഡായ ഏഴ് ഇന്ത്യന്‍ താരങ്ങൾ ധാക്ക പ്രീമിയര്‍ ലീഗിലേക്ക്

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സജിതയുടെ നില അതീവ ഗുരുതമായി തുടരുകയാണ്. സംഭവത്തിനിടെ സാരമായി പൊള്ളലേറ്റ മണിയന്‍ പൊലീസ് കസ്റ്റഡിയില്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button