Latest NewsArticle

ചൈനയുടെ ആർ.കെ.എ : ഉപഗ്രഹങ്ങളെ പോലും തകർത്തു കളയുന്ന മൈക്രോവേവ് ആയുധം

ഇലക്ട്രോണിക് വാർഫെയറിൽ തങ്ങൾ കാതങ്ങൾ പിന്നിട്ടുവെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇപ്പോഴിതാ അതിനെ സാധൂകരിച്ചു കൊണ്ട് നവീനമായൊരു ആയുധവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷീ ജിൻപിങ് ഭരണകൂടം.

റിലേറ്റിവിസ്റ്റിക്ക് ക്ലിസ്ട്രോൺ ആംപ്ലിഫയർ, അഥവാ ആർ.കെ.എ എന്നാണ് ഈ ആധുനിക ആയുധത്തിന്റെ പേര്. ഇതൊരു ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ആയുധമാണ്. 5 മെഗാ ടൺ ശേഷിയുള്ള കെ എ ബാൻഡിലുള്ള മൈക്രോവേവ്സിനെ ഇതിനു സൃഷ്ടിക്കാൻ സാധിക്കും. 27.5 മുതൽ നാല്പതു ഗിഗാഹെർട്സ് ആവൃത്തിയിലുള്ള ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രത്തെയാണ് കെ എ ബാൻഡ് എന്നു പറയുന്നത്. സാധാരണ, വാർത്താവിനിമയത്തിന് വേണ്ടിയാണ് ഈ ആവൃത്തി ഉപയോഗിക്കാറ്.

ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ പോലും നിഷ്പ്രയാസം തകർക്കാനോ പ്രവർത്തനരഹിതമാക്കാനോ തക്ക ശേഷിയുള്ളതാണ് ആർ.കെ.എ. സിവിൽ, മിലിറ്ററി എന്നീ രണ്ട് തരം ആവശ്യങ്ങൾക്കും ഇത് ഉപയോഗപ്പെടുത്താൻ സാധിക്കും. ആർ.കെ.എ ഉപഗ്രഹങ്ങളിൽ ഘടിപ്പിക്കാൻ സാധിക്കുമെന്നതു കൊണ്ടു തന്നെ, ഇതൊരു ഉപഗ്രഹവേധ സംവിധാനം കൂടിയാണ്.

അതിശക്തമായ ഊർജ്ജം പ്രസരിപ്പിച്ചു കൊണ്ട് ലക്ഷ്യം ഭേദിക്കുന്ന ഉപകരണങ്ങളാണ് ഡയറക്ട് എനർജി വെപ്പണുകൾ,അഥവാ ഡി. ഇ. ഡബ്ലിയു. എന്നാൽ, ആർ.കെ.എ ഇത്തരത്തിൽ ഒരു ഉപകരണമല്ലെന്നാണ് ചൈന പറയുന്നത്. പക്ഷേ, ഇതൊരു ആയുധമാണെന്നും, ഇതിനെ പ്രതിരോധിക്കാനായി ബഹിരാകാശത്ത് അമേരിക്ക സെൻസറുകൾ സ്ഥാപിക്കണമെന്നും യു.എസ് കേന്ദ്രീകരിച്ചുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് വ്യക്തമാക്കുന്നു

ഏഷ്യ ടൈംസിനെ ഉദ്ധരിച്ചു കൊണ്ട് തായ്വാൻ ന്യൂസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button