Latest NewsKeralaNews

ശൈഖുൽ മശായിഖ് പിണറായി വിജയൻ അഥവാ ക്യാപ്റ്റൻ: കേരളത്തിന് ഒരു ഇമാമുണ്ടെന്ന് ജനങ്ങൾ മനസിലാക്കിയെന്ന് സിപിഐഎം നേതാവ് വീഡിയോ

മലപ്പുറം: ഇ.എം.എസ്, എ.കെ.ജി ദിനാചരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴത്തി സിപിഐഎം നേതാവിന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളുടെ ഇമാമാണെന്നാണ് സിപിഐഎം പ്രാദേശിക നേതാവായ അബ്ദുറഹ്മാൻ പുൽപറ്റ അഭിപ്രായപ്പെട്ടത്. ശൈഖുൽ മശായിഖ് പിണറായി വിജയൻ അഥവാ ക്യാപ്റ്റൻ എന്നാണു ഇദ്ദേഹം മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.

മാർച്ച് 19 ന് ചെമ്പ്രക്കോട്ടൂരിൽ നടന്ന ഇ.എം.എസ്, എ.കെ.ജി ദിനാചരണ യോ​ഗത്തിലായിരുന്നു സംഭവം. നേതാവിന്റെ പ്രസംഗം സൈബർ സഖാക്കൾ ഏറ്റെടുത്തപ്പോൾ, സോഷ്യൽ മീഡിയ ട്രോളുമായി രംഗത്ത് വന്നു. ‘വലത്തേ അറ്റത്ത് ഖമറുൽ ഉലമ, ഇടത്തേ ഭാ​ഗത്ത് സയിദ് ഉൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ. നടുക്ക് ശൈഖുൽ മശായിഖ് പിണറായി വിജയൻ, ക്യാപ്റ്റൻ. കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ ഒരു ഇമാമുണ്ടെന്ന് മനസ്സിലായിരിക്കുന്നു. അതാണ് ഒരു ശർറും ഏൽക്കാത്തത്,’ അബ്ദുറഹ്മാൻ പുൽപറ്റ വീഡിയോയിൽ പറയുന്നതിങ്ങനെയായിരുന്നു. മുസ്ലിം ലീ​ഗിൽ നിന്ന് സി.പി.ഐ.എമ്മിലെത്തിയ നേതാവാണ് അബ്ദുറഹ്മാൻ പുൽപറ്റ.

വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button