Latest NewsIndia

ഹര്‍ഭജന്‍ സിങ് ആം ആദ്മി എംപിയായി പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക്

ഖാലിസ്ഥാനെ പിന്തുണച്ചു കൊണ്ടുള്ള ഹർഭജന്റെ പോസ്റ്റ് വിവാദമായിരുന്നു. പിന്നീട്, പ്രതിഷേധം ശക്തമായതോടെ അദ്ദേഹം അത് പിൻവലിക്കുകയും ചെയ്തിരുന്നു.

ദില്ലി: മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എ എ പി യുടെ രാജ്യസഭാ സ്ഥാനാർഥി. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിൽ മുന്‍ താരത്തെ മത്സരിപ്പിക്കുമെന്നാണ് എഎപി വൃത്തങ്ങൾ നൽകുന്ന വിവരം. ഈ മാസം അവസാനമാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ എഎപി മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെയാണ് ഹര്‍ഭജന്‍ ക്ഷണം സ്വീകരിച്ചതെന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ തന്നെ താരത്തെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം ആം ആദ്മി നടത്തിയിരുന്നു. അതേസമയം, ഖാലിസ്ഥാനെ പിന്തുണച്ചു കൊണ്ടുള്ള ഹർഭജന്റെ പോസ്റ്റ് വിവാദമായിരുന്നു. പിന്നീട്, പ്രതിഷേധം ശക്തമായതോടെ അദ്ദേഹം അത് പിൻവലിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ആംആദ്മിക്കും ഖാലിസ്ഥാനും തമ്മിലുള്ള ബന്ധം പലരും ആരോപിക്കുകയും ഖാലിസ്ഥാന്റെ വീഡിയോ പുറത്തു വരികയും ചെയ്തിരുന്നു. ഇപ്പോൾ, ഖാലിസ്ഥാൻ നോമിനിയായാണോ ഹർഭജനെ രാജ്യസഭയിലേക്ക് അയക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button