ThiruvananthapuramKeralaCinemaLatest NewsNews

ഐഎഫ്എഫ്കെ ഉദ്ഘാടനത്തിനിടെ സംഘാടകർ അതിജീവിതയായ നടിയെകൊണ്ട് പീഡനക്കേസ് പ്രതിക്ക് ഷാൾ അണിയിപ്പിച്ചു: കെ. സുരേന്ദ്രൻ

അനുരാഗ് കശ്യപിനെ സർക്കാർ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുപ്പിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: നിരവധി സ്ത്രീപീഡന കേസുകളിലെ പ്രതിയെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഐഎഫ്എഫ്കെയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. ചടങ്ങിനായി സംവിധായകൻ അനുരാ​ഗ് കശ്യപിനെ സർക്കാർ ക്ഷണിച്ചതിനെതിരെയാണ് സുരേന്ദ്രൻ പരാമർശം നടത്തിയത്. ‘ഉത്തർപ്രദേശ് സർക്കാർ നാട്ടിൽ കയറ്റാത്ത അനുരാഗ് കശ്യപിനെ അവർ ഇപ്പോൾ കൊച്ചിയിൽ താമസിപ്പിക്കാൻ പോവുകയാണ്. അതിജീവിതയെകൊണ്ട് സംഘാടകർ സ്ത്രീ പീഡനകേസിലെ പ്രതിക്ക് ഷാൾ അണിയിപ്പിച്ചു’ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Also read: പാരമ്പര്യമുള്ള ഹൈടെക്ക് പാർട്ടിയായി കോൺഗ്രസ്: ഗ്രൂപ്പുകൾ തമ്മിൽ സൈബർ ഇടത്തിൽ ഒളിപ്പോര് മുറുകുന്നു

മീടൂവിലും, ബലാത്സംഗ കേസിലും, നികുതിവെട്ടിപ്പ് കേസിലും പ്രതിയായ സംവിധായകൻ അനുരാഗ് കശ്യപിനെ സർക്കാർ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുപ്പിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. ‘ചലച്ചിത്ര അക്കാദമി ചെയ‍ർമാൻ രഞ്ജിത് മലയാളികളെ മുഴുവൻ അപമാനിക്കുകയായിരുന്നു. കശ്യപിനെപ്പോലുള്ള ഒരാൾക്ക് താമസിക്കാൻ പറ്റിയ ഇടമാണ് കേരളമെന്ന പ്രസ്താവന പിൻവലിക്കാൻ രഞ്ജിത് തയ്യാറാകണം’ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

‘അനുരാഗ് കശ്യപ് ഒരു ഇരയാണ്. അദ്ദേഹം ജന്മനാടായ ഉത്തര്‍പ്രദേശിലേക്ക് പോയിട്ട് ആറ് വര്‍ഷമായി. അദ്ദേഹം കൊച്ചിയില്‍ വീടുവെക്കാന്‍ ആലോചിക്കുകയാണ്’ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button