Latest NewsUAENewsInternationalGulf

സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ

റിയാദ്: സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യുഎഇ. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്രമണങ്ങളെയാണ് യുഎഇ അപലപിച്ചത്. ജിദ്ദയിൽ സൗദി അരാംകൊ കേന്ദ്രത്തിനു നേരെ കഴിഞ്ഞ ദിവസം ഹൂതികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു. തുടർന്ന് അരാംകോയുടെ എണ്ണ ശേഖരണ ടാങ്കുകളിലൊന്നിൽ തീപിടിച്ചതായി സഖ്യ സേന അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

Read Also: അതിക്രമം സർക്കാരിന്റെ മാർഗ്ഗമല്ല, സ്ത്രീകളെ രംഗത്തിറക്കിറക്കരുത്, കല്ലാണ് വേണ്ടതെങ്കിൽ ഒരു ലോഡ് ഇറക്കിത്തരാം: കോടിയേരി

അതേസമയം, കഴിഞ്ഞ ദിവസവും സൗദിയിൽ ഹൂതി ആക്രമണം നടന്നിരുന്നു. ജിസാനിലെ അരാംകോ റിഫൈനറിയിലേയ്ക്കും വിവിധ നഗരികളിലേയ്ക്കുമാണ് ഹൂതികൾ മിസൈൽ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സിവിലിയന്മാരെയും സാമ്പത്തിക, സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണം. ഹൂതി ആക്രമണങ്ങളെ അറബ് സഖ്യസേന ശക്തമായി പ്രതിരോധിക്കുന്നുണ്ട്.

Read Also: ഇന്തോ- പസഫിക് സാഹചര്യത്തെക്കുറിച്ച് നിരീക്ഷിക്കാനുള്ള ഒരു കണ്ണാടി ഉക്രൈന്‍ പ്രശ്‌നം നമുക്ക് തരുന്നുണ്ട്: യുചെങ്

shortlink

Related Articles

Post Your Comments

Related Articles


Back to top button