ThiruvananthapuramKeralaLatest NewsNews

യു.ഡി.എഫിന് ചങ്ങനാശ്ശേരിയിൽ വിമോചന സമരം നടത്താൻ കഴിയില്ല, വയൽ കിളികളുടെ നേതാക്കൾ ഇപ്പോൾ സി.പി.എമ്മിലാണ്: എ.കെ ബാലൻ

'സർക്കാർ കെ റെയിൽ നടപ്പിലാക്കിയാൽ ഈ ജന്മത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തില്ല എന്ന അവരുടെ തന്നെ തിരിച്ചറിവിൽ നിന്നുള്ള തുള്ളലാണ് ഈ കാണുന്നത്' അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നടത്തിവരുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എ.കെ ബാലൻ. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യു.ഡി.എഫിന്‍റെ ഇപ്പോഴത്തെ സമീപനമെന്ന് അദ്ദേഹം പറഞ്ഞു.

Also read: പ്ലസ് വൺ വിദ്യാർത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ചു: നാല് പേർ പിടിയിൽ

വിമോചന സമരത്തിന്റെ പഴയ സന്തതികൾക്ക് പുതുജീവൻ വെച്ചിരിക്കുകയാണ് എന്നാണ് യു.ഡി.എഫ് കരുതുന്നത്. ചങ്ങനാശ്ശേരിയിലെ പഴയ അനുഭവം വച്ച് അവിടെ ഇനി കോൺഗ്രസിന് ഒരു വിമോചന സമരം നടത്താൻ കഴിയില്ല. വയൽ കിളികളൊക്കെ ഇപ്പോൾ എവിടെയാണെന്ന് നോക്കൂ. അവരുടെ നേതാക്കൾ ഇപ്പോൾ സി.പി.എമ്മിലാണെന്ന് എ.കെ ബാലൻ ആരോപിച്ചു.

‘കെ റെയില്‍ പദ്ധതിയില്‍ വിദഗ്ധ സമിതിയുടെ നിർദ്ദേശം പരിഗണിക്കും. എന്നിട്ടും ആശങ്ക ഒഴിയുന്നില്ലെങ്കിൽ അത് ദുരീകരിക്കും. വിദഗ്ധ സമിതിയുടെ ശുപാർശ സർക്കാർ നടപ്പിലാക്കും. അലൈൻമെന്റിൽ അവർ മാറ്റം നിർദേശിച്ചാൽ അതും നടപ്പിലാക്കും. സർക്കാർ കെ റെയിൽ നടപ്പിലാക്കിയാൽ ഈ ജന്മത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തില്ല എന്ന അവരുടെ തന്നെ തിരിച്ചറിവിൽ നിന്നുള്ള തുള്ളലാണ് ഈ കാണുന്നത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button