ErnakulamKeralaNattuvarthaLatest NewsNews

ടാങ്കർ ലോറി സമരം പിൻവലിച്ചു: തീരുമാനം ജി.എസ്.ടി അധികൃതർ നടപടി എടുക്കില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതിന് പിന്നാലെ

13 ശതമാനം സർവീസ് ടാക്സ് അടക്കാൻ കഴിയില്ലെന്നും, കരാർ പ്രകാരം നികുതി അടക്കേണ്ടത് എണ്ണ കമ്പനികളാണെന്നും യോഗത്തിൽ ലോറി ഉടമകൾ വാദിച്ചു.

കൊച്ചി: ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികൾ നടത്തി വരുന്ന ടാങ്കർ ലോറി സമരം പിൻവലിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ലോറി ഉടമകൾക്കെതിരെ ജി.എസ്.ടി അധികൃതർ നടപടി എടുക്കില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് കമ്പനികൾ സമരം പിൻവലിച്ചത്.

Also read: അമ്മയും സഹോദരനും അബോധാവസ്ഥയിൽ, രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൈക്രോവേവിൽ മരിച്ച നിലയിൽ: സംഭവം ഇന്ത്യയിൽ

എറണാകുളത്തെ രണ്ട് കമ്പനികളുടെയും അനിശ്ചിതകാല ടാങ്കർ ലോറി സമരം അവസാനിപ്പിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മണിക്കാണ് ചർച്ച നടന്നത്. പ്രസ്തുത എണ്ണ കമ്പനികളുടെ പ്രതിനിധികളും ലോറി ഉടമകളും ചർച്ചയിൽ പങ്കെടുത്തു.

13 ശതമാനം സർവീസ് ടാക്സ് അടക്കാൻ കഴിയില്ലെന്നും, കരാർ പ്രകാരം നികുതി അടക്കേണ്ടത് എണ്ണ കമ്പനികളാണെന്നും യോഗത്തിൽ ലോറി ഉടമകൾ വാദിച്ചു. സമരം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. 600 ഓളം ടാങ്കർ ലോറികളാണ് സമരത്തിന്റെ ഭാഗമായി ഇന്ധനവിതരണം നടത്താതെ പണിമുടക്കിയത്. എന്നാൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ധനവിതരണം നടത്തിയിരുന്നതിനാൽ സമരം പൊതുജനത്തെ സാരമായി ബാധിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button