COVID 19Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,021 വാക്സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,021 കോവിഡ് ഡോസുകൾ. ആകെ 24,433,724 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: കോളേജ് വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം: കോണ്‍ഗ്രസ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുള്‍ റാസിഖ് പിടിയില്‍

യുഎഇയിലെ ജനസംഖ്യയിലെ 91 ശതമാനത്തിലധികം പേരും വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, 316 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 958 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

8,88,383 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,60,074 പേർ രോഗമുക്തി നേടി. 2,302 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 26,007 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 319,488 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: കെ റെയിലിനും സർക്കാരിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഡെലിഗേറ്റുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button