Latest NewsNewsIndia

ഇനി ഭക്തിയുടെ മാർഗം: അമ്പലങ്ങളിലെ ഉത്സവങ്ങളിൽ സജീവമാകാനൊരുങ്ങി സിപിഎം, ലക്ഷ്യം ബിജെപിയും ആര്‍എസ്എസും

മധുര: മതവിശ്വാസ കാര്യങ്ങളില്‍ നിലവിലെ നിലപാടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ച് തമിഴ്‌നാട് സിപിഎം. സംസ്ഥാനത്തെ ക്ഷേത്രോത്സവങ്ങളില്‍ സജീവമാകാൻ പാര്‍ട്ടി തീരുമാനിച്ചു. ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലുമുള്ള സംഘപരിവാറിന്റെ സ്വാധീനം തടയുന്നതിന് വേണ്ടിയാണ് പാര്‍ട്ടി ഇങ്ങനൊരു തീരുമാനമെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ വ്യക്തമാക്കി.

മാറിയ സാഹചര്യത്തിലാണ് സിപിഎം ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകൾ മധുരയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ നടക്കുമെന്നും കെ ബാലകൃഷ്ണന്‍ പറഞ്ഞു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സാംസ്‌കാരിക വശങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റദിവസം 40 പേരെ കൊല്ലുന്ന സ്നൈപ്പർ, കില്ലർ വാലിയെ തീർത്തെന്ന് വീരകഥ അടിച്ചിറക്കി റഷ്യ: ‘മരിച്ച’ വാലിക്ക് പറയാനുള്ളത്

‘ഉത്സവങ്ങള്‍ നടത്തുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ക്ഷേത്രങ്ങളില്‍ കാവി പതാക ഉയര്‍ത്തുകയുമാണ് ആര്‍എസ്എസ് ചെയ്യുന്നത്. ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാന്‍ പ്രത്യയശാസ്ത്രപരമായി നടത്തുന്ന പോരാട്ടം മാത്രം മതിയാവില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ക്കെതിരെ സാംസ്‌കാരികമായും പോരാടേണ്ടിയിരിക്കുന്നു. സാധാരണ മനുഷ്യന്റെ ആത്മീയ ചിന്തകളെ മതഭ്രാന്തിലേക്ക് നയിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന് അത് ചെറുത്തേ പറ്റൂ,’ കെ ബാലകൃഷ്ണന്‍ പറഞ്ഞു.

ഇത്തരത്തിൽ, സാംസ്‌കാരികമായ ഒരു ഇടപെടൽ നടത്താൻ സിപിഎം ഉദ്ദേശിക്കുന്നത് വോട്ട് ലക്ഷ്യമിട്ടല്ലെന്നും മതത്തിന്റെയും ജാതിയുടെയും പേരില്‍ സിപിഎം വോട്ട് തേടാറില്ലെന്നും കെ ബാലകൃഷ്ണന്‍ വ്യക്തമാക്കി. മതേതരത്വവും മതസൗഹാര്‍ദ്ദവും പ്രതിഫലിക്കുന്ന സംസ്ഥാനത്തെ ക്ഷേത്രങ്ങളും ഉത്സവങ്ങളും ഇപ്പോള്‍ അപകടത്തിലാണെന്നും അതില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് തങ്ങള്‍ നിലപാട് മാറ്റുന്നതെന്നും കെ ബാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button