Latest NewsNewsIndia

‘ഷഹീദ് ദിവസ്’ : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ ബിപ്ലോബി ഭാരത് ഗാലറി ഉദ്ഘാടനം ചെയ്യും

കൊൽക്കത്ത: രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിൽ ബിപ്ലോബി ഭാരത് ഗാലറി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളുടെ സംഭാവനകളും ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ അവരുടെ സായുധ ചെറുത്തുനിൽപ്പും ഗാലറിയിൽ പ്രദർശിപ്പിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

‘സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഖ്യധാരാ വിവരണത്തിൽ ഈ വശത്തിന് പലപ്പോഴും അർഹമായ സ്ഥാനം ലഭിച്ചിട്ടില്ല. 1947 വരെ നയിച്ച സംഭവങ്ങളുടെ സമഗ്രമായ വീക്ഷണം നൽകുകയും വിപ്ലവകാരികൾ വഹിച്ച പ്രധാന പങ്ക് ഉയർത്തിക്കാട്ടുകയും ചെയ്യുക എന്നതാണ് ഈ പുതിയ ഗാലറിയുടെ ലക്ഷ്യം,’ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

വിനായകൻ പറഞ്ഞത്തിനോട് 100% യോജിക്കുന്നു: വ്യക്തമാക്കി ഒമർ ലുലു

‘വിപ്ലവ പ്രസ്ഥാനത്തിന് തുടക്കമിട്ട ,രാഷ്ട്രീയവും ബൗദ്ധികവുമായ പശ്ചാത്തലം ബിപ്ലോബി ഭാരത് ഗാലറിയിൽ ചിത്രീകരിക്കുന്നു. വിപ്ലവ പ്രസ്ഥാനത്തിന്റെ പിറവി, വിപ്ലവ നേതാക്കളുടെ സുപ്രധാന കൂട്ടായ്മകളുടെ രൂപീകരണം, പ്രസ്ഥാനത്തിന്റെ വ്യാപനം, ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപീകരണം, നാവിക കലാപത്തിന്റെ സംഭാവന എന്നിവ ഇതിൽ കാണിക്കുന്നു, ‘ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രക്തസാക്ഷി ദിനത്തിൽ, സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവർക്ക് പ്രധാനമന്ത്രി മോദി ആദരാഞ്ജലികൾ അർപ്പിച്ചു. മാതൃരാജ്യത്തിന് വേണ്ടി മരിക്കാനുള്ള അവരുടെ അഭിനിവേശം എല്ലായ്‌പ്പോഴും രാജ്യത്തെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button