Latest NewsNewsIndia

നിങ്ങളെല്ലാവരും ബിജെപി വിട്ട് എഎപിയില്‍ ചേരുക, കാരണം മോദിയല്ല ഞാനാണ് നിങ്ങൾക്ക് എല്ലാം തരുന്നത്: അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. മോദി നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഹിറ്റ്‌ലര്‍ പോലും തന്റെ പാവം കുഞ്ഞുങ്ങള്‍ക്ക് ജോലി നല്‍കിയിട്ടുണ്ടെന്നും ഞാൻ മാത്രമാണ് നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും പറഞ്ഞു.

Also Read:വീട്ടമ്മയുമായുള്ള പ്രണയവും നാടുവിടലും: ഉസ്താദിന്റെ ഭാര്യയും വീട്ടമ്മയുടെ ഭർത്താവും പരാതി നൽകിയതോടെ നടന്നത് ട്വിസ്റ്റ്

‘നിങ്ങളുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലും അസുഖമുണ്ടെങ്കില്‍, കെജ്‌രിവാള്‍ നിങ്ങള്‍ക്ക് മരുന്ന് നല്‍കുന്നു, മോദിയല്ല. നിങ്ങളുടെ കണ്ണുകള്‍ തുറക്കുക, ബിജെപി വിട്ട് എഎപിയില്‍ ചേരുക’, കെജ്‌രിവാൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.

അതേസമയം, ദി കശ്മീർ ഫയൽസ് എന്ന സിനിമ നികുതി രഹിതമാക്കണമെന്ന ബിജെപിയുടെ ആവശ്യത്തെയും കെജ്‌രിവാൾ തള്ളി. ‘നിങ്ങള്‍ എന്തിനാണ് ഞങ്ങളോട് ഇത് നികുതി രഹിതമാക്കാന്‍ ആവശ്യപ്പെടുന്നത്? നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, അത് യുട്യൂബില്‍ ഇടാന്‍ വിവേക് ​​അഗ്നിഹോത്രിയോട് ആവശ്യപ്പെടുക. എല്ലാം സൗജന്യമായിരിക്കും. എല്ലാവര്‍ക്കും ഇത് ഒരു ദിവസം കൊണ്ട് കാണാന്‍ കഴിയും’, അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button