CinemaLatest NewsNewsEntertainment

‘ആർ.ആർ.ആർ’ വൃത്തികെട്ട സിനിമയെന്ന് വിനായകൻ: തിയേറ്ററിൽ ഹിറ്റ്, ട്രോളി സോഷ്യൽ മീഡിയ

രാജമൗലിയുടെ ‘ആർ.ആർ.ആർ’ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നോട്ട് പോവുകയാണ്. ചിത്രത്തിനെതിരെ വിമര്‍ശനവുമായി വിനായകൻ രംഗത്ത് വന്നിരുന്നു. ആര്‍.ആര്‍.ആര്‍ ഒരു വൃത്തികെട്ട സിനിമയാണെന്ന് വിനായകന്‍ പറഞ്ഞു. സി.ജി മൂവീസ് എന്താണെന്ന് കൃത്യമായി മനസിലാക്കിയതിന് ശേഷം മാത്രമേ അത്തരം പടങ്ങള്‍ ചെയ്യാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ, റിലീസ് ആയ ആദ്യദിനം തന്നെ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വിനായകന്റെ വാക്കുകളും സോഷ്യൽ മീഡിയ ചർച്ചയാകാവുന്നത്.

സി.ജി. അഥവാ കമ്പ്യൂട്ടർ ജെനെറേറ്റഡ് ഇമേജറി എന്ന കോൺസെപ്റ്റിനെക്കുറിച്ച് മനസ്സിലാക്കി വേണം ഇങ്ങനെയുള്ള സിനിമകൾ ചെയ്യാനെന്നും അല്ലാതെ ആനയുടെ പുറത്ത് എയറിൽ നിൽക്കുന്നത് പോലെ കാണിച്ചിട്ട് അത് ഭയങ്കരമാണെന്ന് പറയുന്നത് വൃത്തികേടാണെന്നുമായിരുന്നു വിനായകൻ പറഞ്ഞത്. ഇതിനെതിരെ, നിരവധി ട്രോളുകളാണ് ഉയരുന്നത്.

Also Read:ചൈനയോട് കടുത്ത നിലപാടുമായി ഇന്ത്യ: അതിർത്തിയിൽ സൈനിക പിന്‍മാറ്റം വേഗത്തിലാക്കണം

അതേസമയം, രാജമൗലിയുടെ സംവിധാനത്തില്‍ രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ആർ.ആർ.ആർ’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം അഞ്ച് ഭാഷകളില്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണും ആലിയ ഭട്ടും അതിഥി വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ഒലീവിയ മോറിസ്, ശ്രിയ ശരണ്‍ എന്നിവര്‍ ചിത്രത്തില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും സിനിമ ലോകമെമ്പാടും റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button