KeralaCinemaMollywoodLatest NewsNewsEntertainment

ഞാനായിരുന്നേൽ കരണം അടിച്ച് പൊട്ടിക്കും, ‘കളി തരുമോ, റേറ്റ് എത്രയാ’ എന്ന് ചോദിക്കുന്നതല്ല കൺസെന്റ്: ജസ്ല മാടശ്ശേരി

കൊച്ചി: ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നടൻ വിനായകൻ നൽകിയ മറുപടി വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്‌സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അതിന് നിങ്ങളുടെ മറുപടി നോ അല്ലെ എന്നും ചോദിച്ചിരുന്നു. ഇത് ഏറെ കോലാഹലങ്ങൾക്ക് വഴി തെളിച്ചു. സിനിമാ – സാംസ്കാരിക മേഖലയിൽ നിന്നായി നിരവധി പേർ വിനായകനെതിരെ രംഗത്ത് വന്നു.

തനിക്ക് ആഗ്രഹം തോന്നുന്നവരോട് കൺസെന്റ് ചോദിച്ചിട്ടാണ് സെക്സുമായി മുന്നോട്ട് പോകുന്നത് എന്നായിരുന്നു വിനായകൻ പറഞ്ഞത്. എന്നാൽ, അതിനുദാഹരണമായി ഒരു വനിതാ മാധ്യമപ്രവർത്തകയോട് സമാന ചോദ്യമുന്നയിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതേത്തുടർന്ന്, വിനായകനെ പിന്തുണച്ചുകൊണ്ടും നിരവധി പേർ രംഗത്ത് വന്നു. കൺസെന്റ് വാങ്ങിയിട്ടല്ലേ അദ്ദേഹം അതിന് തയ്യാറെടുക്കുന്നതെന്ന് വിനായകന് വേണ്ടി വാദിക്കുന്നവർ ചോദിക്കുന്നു. എന്നാൽ, ഇത്തരക്കാർക്ക് കൺസെന്റ് എന്താണെന്ന് വ്യക്തമാക്കുകയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. സ്വതന്ത്ര്യമായി നൽകപ്പെടുന്ന, തിരിച്ചെടുക്കാൻ കഴിയുന്ന, പൂർണമായ അറിവോടും താൽപര്യത്തോടും കൂടി കൃത്യമായി ചിന്തിച്ച്‌ മാത്രം കൊടുക്കുന്ന ഒന്നാകണം കൺസെന്റ് എന്നാണ് ജസ്ല പറയുന്നത്.

Also Read:14 കാരിയുടെ പിഞ്ചുശരീരം നേരിട്ടത് ലൈംഗിക അടിമയുടെ ക്രൂരത: പുറത്തായത് ചോരയൊലിപ്പിച്ച് അയൽവീട്ടിൽ ഓടിക്കയറിയതോടെ

‘കൺസെന്റ് എന്ന് പറയുന്നതിനെ പലരും തെറ്റിദ്ധരിച്ച് വെച്ചിട്ടുണ്ട്. ഒരു പരിചയവുമില്ലാത്ത സ്ത്രീകളോട് ഇൻബോക്സിൽ ചെന്നിട്ട് ‘കരളേ… ഒരു കളി തരുമോ’ എന്നുള്ള ചോദ്യങ്ങൾ ചോദിക്കുന്നവരുണ്ട്. റോഡിലൂടെ നടന്ന് പോകുന്ന സ്ത്രീകളെ തടഞ്ഞുനിർത്തി ‘റേറ്റ് എത്രയാണ്’ എന്ന് ചോദിക്കുന്നവരുണ്ട്. അവരുടെ ഒക്കെ വിചാരം, ഞാൻ അവരോട് ചോദിക്കുവല്ലേ? കൺസെന്റ് വാങ്ങിക്കുവല്ലേ എന്നാണ്. എന്നാൽ, ഇതല്ല കൺസെന്റ്. രണ്ട് പേർ, പൂർണമായും ശാരീരികമായതും മാനസികമായും സന്തോഷത്തോടെ ഉള്ള സമയത്ത് ഉള്ള താല്പര്യപ്പെടലാണ് കൺസെന്റ്. അവർക്കിടയിലുള്ള സ്‌പേസ് സമ്മർദ്ദത്തോടെയുള്ളത് ആകരുത്. ഒരു പരിചയവുമില്ലാത്ത ആളുകളോട് ഇടിച്ചു കയറി ചോദിക്കുന്നതല്ല കൺസെന്റ്. ഒരുത്തീ എന്ന സ്ത്രീപക്ഷ സിനിമയുടെ പ്രൊമോഷനുവേണ്ടി വന്നിട്ട്, വിനായകനോട് അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചത് മാധ്യമങ്ങളാണ്. അയാളുടെ വായിൽ കോലിട്ട് കിള്ളിയിട്ടാണ് വിനായകൻ ഓരോന്ന് പറഞ്ഞത്. മറ്റൊരു നടനായിരുന്നു അവിടെയെങ്കിൽ ആ ചോദ്യം ചോദിക്കുമായിരുന്നോ? എന്തുകൊണ്ട് വിനായകനോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്? വിനായകന്റെ വാക്കുകളോട് എതിർപ്പുണ്ട്. ജോലിക്ക് വന്ന മാധ്യമപ്രവർത്തകയോട്, സെക്സ് ചെയ്യാൻ താൽപര്യമുണ്ടെന്ന് ചോദിക്കുകയും അവൾ നോ പറഞ്ഞാൽ അതവിടെ തീർന്നുവെന്നുമൊക്കെ വിനായകൻ പറയുമ്പോൾ, ഞാനെങ്ങാനും ആയിരുന്നെങ്കിൽ കരണം അടിച്ച് പൊട്ടിക്കും’, ജസ്ല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button