COVID 19corona positive storiesLatest NewsNewsIndia

24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,660 പുതിയ കോവിഡ് കേസുകൾ, 4,100 മരണങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,660 പുതിയ കോവിഡ് -19 കേസുകൾ ആണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 4,100 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത കേസുകളുടെ എണ്ണം 4,30,18,032 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 5,20,855 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടു. മുൻപുള്ള മരണങ്ങൾ കൂടി മഹാരാഷ്ട്രയും കേരളവും മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ്, ഒരു ദിവസം 4,100 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,349 പേർ രോഗമുക്തി നേടി. ഇതോടെ, രോഗം ഭേദമായവരുടെ എണ്ണം 4,24,80,436 ആയി ഉയർന്നു. നിലവിൽ മരണനിരക്ക് 1.20 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനമായും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി കൊവിഡ്-19 വാക്സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയ ക്യുമുലേറ്റീവ് ഡോസുകൾ ശനിയാഴ്ച രാവിലെ 8 മണിക്ക് 182.87 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 6,58,489 പേരിലാണ് കോവിഡ് -19 ടെസ്റ്റുകൾ നടത്തിയത്. ഇതുവരെ 78.63 കോടി ആളുകൾ ടെസ്റ്റുകൾ നടത്തി.

Also Read:‘അവനോടൊപ്പം ജീവിക്കാൻ ഞാൻ ഓടി രക്ഷപ്പെട്ടു’: ഇന്ത്യൻ കാമുകനെ വിവാഹം കഴിക്കാൻ ഉക്രേനിയൻ യുവതി താണ്ടിയ ദൂരം

അതേസമയം, ആഗോളതലത്തിൽ കോവിഡ് 478.6 ദശലക്ഷം ആളുകളിൽ ആണ് സ്ഥിരീകരിച്ചത്. 6.11 ദശലക്ഷത്തിലധികം ആളുകൾ കോവിഡ് ബാധിച്ച് മരണമടഞ്ഞു. വാക്സിനേഷനുകൾ 10.86 ബില്യൺ ആയി ഉയർന്നതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല വ്യക്തമാക്കുന്നു. സി‌എസ്‌എസ്‌ഇയുടെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും കൂടുതൽ കേസുകളും മരണങ്ങളും സംഭവിച്ചത് യു.എസിൽ ആണ്. 79,936,775 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇതിൽ, 976,499 പേർ മരണമടഞ്ഞു. കേസുകളുടെ എണ്ണത്തിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button