Latest NewsNewsIndia

തോറ്റ് തുന്നം പാടിയിട്ടും തളരാതെ കോൺഗ്രസ്‌, ‘വിലക്കയറ്റമുക്ത ഭാരത’വുമായി തെരുവുകൾ കീഴടക്കും

ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതോടെ പ്രതിഷേധങ്ങൾ ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ‘വിലക്കയറ്റമുക്ത ഭാരതം’ എന്ന പേരിൽ മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ ഏഴുവരെ മൂന്നു ഘട്ടങ്ങളായാണ് പരിപാടികൾ തീരുമാനിച്ചിരിക്കുന്നത്.

Also Read:ക്ലാസിഫിക്കേഷന്‍ കിട്ടാൻ ഇനി എന്‍ഒസി കാത്ത് നിൽക്കണ്ട, ഹോംസ്റ്റേകള്‍ക്ക് പുതിയ ഇളവ്: മന്ത്രി എം വി ഗോവിന്ദന്‍

‘മാര്‍ച്ച്‌ 31ന് നടക്കുന്ന ആദ്യ ഘട്ട പ്രചാരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് വീടിനു പുറത്തും പൊതുസ്ഥലങ്ങളിലും പ്രതിഷേധിക്കും. വിലക്കയറ്റ പ്രശ്‌നം ഉയര്‍ത്തിക്കാട്ടാന്‍ ജനങ്ങള്‍ എല്‍പിജി സിലിണ്ടറുകളെ ഹാരമണിയിക്കുകയും ചെണ്ട കൊട്ടുകയും മണിമുഴക്കുകയും ചെയ്യും. എന്‍ജിഒകളുടെയും മത, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഏപ്രില്‍ രണ്ടു മുതല്‍ നാലു വരെ ജില്ലതലത്തില്‍ ധര്‍ണകള്‍ നടത്തും’, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുര്‍ജേവാല അറിയിച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് ശേഷം കോൺഗ്രസ് നേരിട്ട് ജനങ്ങളെ കാണുന്ന ആദ്യത്തെ പ്രതിഷേധമാണ് നടക്കാൻ പോകുന്നത്. ഇതിനെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button