ErnakulamLatest NewsKeralaNattuvarthaNews

പൊതുസ്ഥലത്ത് ലഹരി ഉപയോ​ഗവും പൊലീസിന് നേരെ ആക്രമണവും : മൂന്നുപേർ അറസ്റ്റിൽ

മഠത്തുംപടി മുതിരപ്പറമ്പില്‍ വീട്ടില്‍ നിഥിന്‍ (24), പുത്തന്‍വേലിക്കര വാഴവളപ്പില്‍ അല്‍ക്കേഷ്(24), മഠത്തുംപടി പുളിക്കല്‍ രഞ്ജിത് (39) എന്നിവരാണ് പൊലീസ് പിടിയിലായത്

കൊച്ചി: പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച്‌ ശല്യമുണ്ടാക്കിയും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മഠത്തുംപടി മുതിരപ്പറമ്പില്‍ വീട്ടില്‍ നിഥിന്‍ (24), പുത്തന്‍വേലിക്കര വാഴവളപ്പില്‍ അല്‍ക്കേഷ്(24), മഠത്തുംപടി പുളിക്കല്‍ രഞ്ജിത് (39) എന്നിവരാണ് പൊലീസ് പിടിയിലായത്. പുത്തന്‍വേലിക്കര പൊലീസാണ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. പുത്തന്‍വേലിക്കര കൈതച്ചിറ ഭാഗത്ത് പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച്‌ ശല്യമുണ്ടാക്കിയ ഇവരെ പട്രോളിംഗിനിടെ പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു. ഇവരെ പിടികൂടി ജീപ്പില്‍ കയറ്റാല്‍ ശ്രമിച്ച സമയം പൊലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചശേഷം ഇവര്‍ രക്ഷപ്പെട്ടു.

Read Also : കണ്ണൂർ വിമാനത്താവളം വരുന്നെന്നു കേട്ടപ്പോൾ കൊടിയെടുത്ത കോടിയേരി, കെ റെയിലിനു കട്ട പതിയ്ക്കാൻ നടക്കുന്നു: സോഷ്യൽ മീഡിയ

തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. സി ഐ വി ജയകുമാര്‍,എസ്‌ഐമാരായ എം എസ് മുരളി, എം വി സുധീര്‍ എഎസ്‌ഐ ഹരിദാസ്, സിപിഒ അനൂപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button