Latest NewsIndiaNews

കയറ്റുമതി മേഖലയില്‍ കേരളം ഏറ്റവും പിന്നില്‍ : നമ്പര്‍ വണ്‍ സ്ഥാനത്ത് തുടര്‍ച്ചയായി ഗുജറാത്ത്

ന്യൂഡല്‍ഹി: എല്ലാ മേഖലകളിലും നമ്പര്‍ വണ്‍ എന്നവകാശപ്പെടുന്ന കേരളം, കയറ്റുമതി മേഖലയില്‍ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്. നീതി ആയോഗിന്റെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയില്‍ ഗുജറാത്തിനാണ് വീണ്ടും ഒന്നാം സ്ഥാനം. അതേസമയം, 16-ാം സ്ഥാനമാണ് കേരളത്തിനുള്ളത്. കയറ്റുമതി സാദ്ധ്യതയും, ഇതിനായുള്ള പ്രകടനവും വിലയിരുത്തി കയറ്റുമതിയ്ക്കായി സംസ്ഥാനങ്ങള്‍ എത്രത്തോളം സജ്ജമാണെന്ന് കണക്കാക്കുന്നതാണ് കയറ്റുമതി തയ്യാറെടുപ്പ് സൂചിക.

Read Also : രക്തസാക്ഷികളായത് ഏഴ് ജനറലുകളും 1300 സൈനികരും: തുടർച്ചയായി തിരിച്ചടികൾ നേരിട്ട് പുടിൻ

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച നയം, മികച്ച വാണിജ്യ വ്യാപാര അന്തരീക്ഷം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ഗുജറാത്തിനെ ഈ അഭിമാനനേട്ടത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷവും സൂചികയില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്തായിരുന്നു.

സൂചികയില്‍, മഹാരാഷ്ട്രയ്ക്കാണ് രണ്ടാം സ്ഥാനം, തൊട്ടുപുറകിലായി കര്‍ണാടകയും ഉണ്ട്. തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ സ്വന്തമാക്കി. രാജ്യത്തെ കയറ്റുമതിയുടെ 50 ശതമാനവും സംഭാവന ചെയ്യുന്നത്, ഈ സംസ്ഥാനങ്ങളാണെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നീതി ആയോഗിന്റെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാളും പിന്നിലാണ് കേരളം. കഴിഞ്ഞ വര്‍ഷം 10-ാമതായിരുന്നു സംസ്ഥാനത്തിന്റെ സ്ഥാനം. ഇതാണ് ഇപ്പോള്‍ 16-ാം സ്ഥാനത്തേയ്ക്ക് എത്തി നില്‍ക്കുന്നത്. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം പട്ടികയുടെ ആദ്യ 10 ല്‍ ഇടം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button