KeralaLatest NewsNews

ദേശീയപാത വികസനത്തില്‍ ജനങ്ങളുടെ തെറ്റിധാരണ മാറിയില്ലേ,സില്‍വര്‍ ലൈന്‍ വിഷയത്തിലും അത് മാറും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിനെ കുറിച്ച് പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ദേശീയപാത വികസനത്തില്‍ ജനങ്ങളുടെ തെറ്റിധാരണ മാറിയതു പോലെ സില്‍വര്‍ ലൈന്‍ വിഷയത്തിലും ജനങ്ങളുടെ തെറ്റിധാരണകള്‍ മാറുമെന്ന് മന്ത്രി പറഞ്ഞു. ഒരു ചെറിയ വിഭാഗമാണു ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്നത്. ഡിവൈഎഫ്‌ഐയുടെ വീട് കയറിയുള്ള ബോധവല്‍ക്കരണത്തിലൂടെ തെറ്റിധാരണകള്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : കെ റെയിൽ ഭാവി തലമുറയ്ക്ക് അനിവാര്യം: എതിർത്താൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നോട്ട് പോകുമെന്ന് ബെന്യാമിൻ

‘പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ് സില്‍വര്‍ ലൈന്‍. ഇതൊക്കെ കൊണ്ടാണു ജനങ്ങള്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. ജനകീയ സമരങ്ങള്‍ ചോരയില്‍ മുക്കി ഇല്ലാതാക്കാനുള്ള കാഴ്ചപ്പാട് സര്‍ക്കാരിനില്ല. എന്നാല്‍, സില്‍വര്‍ ലൈന്‍ സമരം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്’, മന്ത്രി മുഹമമദ് റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button