ThiruvananthapuramNattuvarthaLatest NewsKeralaNews

വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബേറ് : പ്രതി പിടിയിൽ

കുറ്റിച്ചൽ അരുകിൽ വടക്കുംകര പുത്തൻവീട്ടിൽ എസ്. നിഖിലി (23) നെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്

കാട്ടാക്കട: സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതി പിടിയിൽ. കുറ്റിച്ചൽ അരുകിൽ വടക്കുംകര പുത്തൻവീട്ടിൽ എസ്. നിഖിലി (23) നെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഗവ. ഹയര്‍സെക്കൻഡറി സ്കൂളിനു മുന്നില്‍ ബുധനാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വിദ്യാർത്ഥികൾ കളിയാക്കിയതിന്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം. ബോംബ് എറിയാൻ ഇയാളെ ബൈക്കിൽ സ്ഥലത്തെത്തിച്ച സുഹൃത്ത് കുറ്റിച്ചൽ സ്വദേശി അൽസാജ് ഒളിവിലാണ്.

Read Also : മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും തട്ടിയത് 50 ലക്ഷം: നസീറിന്റെ തട്ടിപ്പിന് കൂടെ നിന്ന് ഭാര്യ അസ്മയും

സംഭവത്തെ തുടർന്ന്, വിദ്യാർത്ഥികൾ നൽകിയ വിവരത്തിന്റെയും പ്രദേശത്തെ നിരീക്ഷണ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലം ബാലാവകാശ കമ്മീഷൻ കെ.വി. മനോജ് കുമാർ സന്ദർശിച്ചിരുന്നു.

തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button