ThiruvananthapuramLatest NewsKeralaNattuvarthaNews

ബാറില്‍ ജീവനക്കാരുമായി വാക്കേറ്റത്തെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം : ഓട്ടോ ഡ്രൈവര്‍ മരിച്ചു

ബാലരാമപുരം തേമ്പാമുട്ടം സ്വദേശി ബൈജു (45) ആണ് മരിച്ചത്

തിരുവനന്തപുരം : ബാറില്‍ ജീവനക്കാരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബാലരാമപുരം തേമ്പാമുട്ടം സ്വദേശി ബൈജു (45) ആണ് മരിച്ചത്.

നാല് ദിവസം മുന്‍പായിരുന്നു സംഭവം. മാര്‍ച്ച്‌ 22ന് രാത്രിയായിരുന്നു ബാറില്‍ തര്‍ക്കമുണ്ടായത്. തുടർന്ന്, വെള്ളിയാഴ്ച ഉറങ്ങുന്നതിനിടെ ഇയാളുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : തുടര്‍ച്ചയായ സുരക്ഷാ വീഴ്ച: ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് സർക്കാർ

അതേസമയം, ബാറില്‍ നിന്ന് മര്‍ദ്ദനമേറ്റത് സംബന്ധിച്ച്‌ ബൈജു പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാൽ, സംഭവ ദിവസം ബാര്‍ മാനേജര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button