Latest NewsNewsIndia

സുരക്ഷാ ഭീഷണി, രാജ്യത്ത് ഇതുവരെ 320 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന്, രാജ്യത്ത് ഇതുവരെ 320 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുവെന്ന് കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശ പാര്‍ലമെന്റില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതെന്നും, ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.

Read Also : എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കി സർക്കാർ

നേരത്തെ, ബ്ലോക്ക് ചെയ്ത ആപ്പുകള്‍ റീബ്രാന്‍ഡ് ചെയ്ത ശേഷം, വീണ്ടും ലോഞ്ച് ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, ഫെബ്രുവരിയില്‍ 49 ആപ്പുകള്‍ വീണ്ടും ബ്ലോക്ക് ചെയ്തതായും അദ്ദേഹം പറഞ്ഞു. പുതിയ നിരോധന ലിസ്റ്റില്‍, പ്രമുഖ ഗെയിമിങ് ആപ്പുകളോ മറ്റ് പ്രധാന ആപ്പുകളോ ഇല്ല. പ്രചാരം കുറഞ്ഞ ആപ്ലിക്കേഷനുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടവയില്‍ അധികവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘എല്ലാ ഉപഭോക്താക്കള്‍ക്കും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് ഉറപ്പാക്കുക എന്ന ലക്ഷ്യമനുസരിച്ച്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ആക്ട്, 2000 ലെ സെക്ഷന്‍ 69 എ പ്രകാരം സര്‍ക്കാര്‍ ഇതുവരെ 320 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്’, സോം പ്രകാശ് പറഞ്ഞു.

പബ്ജി, ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഐ.ടി നിയമത്തിലെ 69A സെക്ഷന്‍ അനുസരിച്ച്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് മൊബൈല്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button