CricketLatest NewsNewsSports

ആ ടീം കിരീടം നേടിയാല്‍ അത് വലിയ അത്ഭുതമായിരിക്കും: സുനില്‍ ഗവാസ്‌കര്‍

മുംബൈ: ഐപിഎല്‍ 15-ാം സീസണ്‍ ഇന്ന് ആരംഭിക്കാനിരിക്കെ പഞ്ചാബ് കിങ്സ് ഇത്തവണ കിരീടം നേടില്ലെന്ന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇത്തവണ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ പഞ്ചാബിനൊപ്പം ഇല്ലെന്നും പഞ്ചാബ് കിരീടം നേടിയാല്‍ അത് വലിയ അത്ഭുതമായിരിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘ഇത്തവണ ഐപിഎല്‍ കിരീടം നേടാന്‍ സാധ്യതയില്ലാത്ത ടീമുകളിലൊന്ന് പഞ്ചാബ് കിങ്സാണ്. വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ പഞ്ചാബിനൊപ്പമുണ്ടെന്ന് തോന്നുന്നില്ല. വലിയ പ്രതീക്ഷയില്ലാതെ സമ്മര്‍ദ്ദമില്ലാതെ താരങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കുകയാണ് ചെയ്യേണ്ടത്. ഇത്തവണ പഞ്ചാബ് കിരീടം നേടിയാല്‍ അത് വലിയ അത്ഭുതമായിരിക്കും. ടി20 ഫോര്‍മാറ്റില്‍ അതിന്റേതായ ശൈലിക്കൊത്ത താരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്’.

Read Also:- ശരീരഭാരം കുറയ്ക്കാന്‍ കുരുമുളക്!

‘ഗുജറാത്ത് ടൈറ്റന്‍സ് പുതിയ നായകന് കീഴില്‍ കളിക്കുന്ന പുതിയ ടീമാണ്. അതുകൊണ്ട് തന്നെ, അനുഭവ സമ്പത്തിന്റെ കുറവ് അവര്‍ക്കുണ്ട്. ആദ്യത്തെ അഞ്ച് മത്സരത്തിന്റെ ഫലം കാണാതെ ഇവരെക്കുറിച്ച് ഒന്നും പറയാനാവില്ല. ഇതിലെ പ്രകടനം വിലയിരുത്തിയാവും അവര്‍ എങ്ങനെ മുന്നോട്ട് പോവുകയെന്ന് പറയാനാവുക. എന്നാല്‍, നിലവിലെ ടീമിനെ വിലയിരുത്തുമ്പോള്‍ ഗുജറാത്ത് പ്രയാസപ്പെടാനാണ് സാധ്യത കൂടുതല്‍’ ഗവാസ്‌കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button