CricketLatest NewsNewsSports

ഐപിഎല്ലില്‍ പതിയെ തുടങ്ങുന്ന ടീമാണ് മുംബൈ, ടൂര്‍ണമെന്റ് ജയിക്കേണ്ടത് എങ്ങനെയാണെന്ന് അവർക്കറിയാം: ഗവാസ്കർ

മുംബൈ: ഐപിഎല്‍ 15-ാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്ന മുംബൈ ഇന്ത്യൻസിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. മുംബൈ ഇന്ത്യന്‍സ് കപ്പടിച്ചാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ലെന്ന് സുനില്‍ ഗവാസ്‌കര്‍ പറയുന്നു. എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്ന് മുംബൈ ഇന്ത്യന്‍സിന് നന്നായി അറിയാമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്ന് മുംബൈ ഇന്ത്യന്‍സിന് നന്നായി അറിയാം. ഇത് അവരെ ഈ സീസണിലും സഹായിക്കും. ഐപിഎല്ലില്‍ പൊതുവേ പതിയെ തുടങ്ങുന്ന ടീമാണ് മുംബൈ. ഇത്തവണ ടീമുകളുടെ എണ്ണവും മത്സരങ്ങളുടെ എണ്ണവും ഉയര്‍ന്നതോടെ തിരിച്ചുവരാന്‍ മുംബൈക്ക് മുന്നില്‍ ആവശ്യത്തിന് സമയം ലഭിക്കും’.

Read Also:- പാലിന്റെ ആര്‍ക്കും അറിയാത്ത ചില ഗുണങ്ങള്‍!

‘രോഹിത് ശര്‍മയെപ്പോലൊരു ബാറ്റിംഗ് ലീഡറും ജസ്പ്രീത് ബുംറയെപ്പോലൊരു ബോളിംഗ് ലീഡറുമുള്ളപ്പോള്‍ വീണ്ടുമൊരു കിരീടം മുംബൈ ഉയര്‍ത്തിയാലും അത്ഭുതപ്പെടാനാവില്ല’ ഗവാസ്‌കര്‍ പറഞ്ഞു. ഡൽഹി ക്യാപിറ്റൽസാണ് മുംബൈയുടെ എതിരാളികൾ. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button