KozhikodeKeralaLatest NewsNews

കേരളത്തിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ ഒരാൾ പിടിയിലായി: പ്രധാന പ്രതി ഒളിവിൽ

വിവിധ ജില്ലകളിൽ നിന്നായി 900 നിക്ഷേപകരിൽ നിന്നും മൊത്തം 1200 കോടി രൂപ തട്ടിയെടുത്ത കേസാണ് മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ്.

കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റിൽ. മലപ്പുറം സ്വദേശിയും, സ്റ്റോക്സ് ഗ്ലോബൽ ട്രേഡിങ് കമ്പനി ഉടമയുമായ അബ്ദുൾ ഗഫൂറിനെയാണ് സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത്. ഇന്നലെ കോഴിക്കോട് ഇഡി സബ് സോണൽ ഓഫീസിലാണ് അറസ്റ്റ് നടന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കോടതി ഇയാൾക്കുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

Also read: യോഗി 2.0: മന്ത്രിമാരുടെ വകുപ്പുകൾ ഇന്ന് തീരുമാനിച്ചേക്കും, സാദ്ധ്യതകൾ ഇങ്ങനെ

ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യമായി ഇഡി രജിസ്റ്റർ ചെയ്ത കേസാണ് മോറിസ് കോയിൻ തട്ടിപ്പ്. കേസിലെ ആദ്യത്തെ അറസ്റ്റാണ് ഇന്നലെ നടന്നത്. അബ്ദുൾ ഗഫൂറിന്റെ കമ്പനിയിലൂടെ 39 കോടി രൂപയുടെ കൈമാറ്റം നടന്നതായി ഇഡി കണ്ടെത്തി.

വിവിധ ജില്ലകളിൽ നിന്നായി 900 നിക്ഷേപകരിൽ നിന്നും മൊത്തം 1200 കോടി രൂപ തട്ടിയെടുത്ത കേസാണ് മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ്. ഒളിവിൽ കഴിയുന്ന മലപ്പുറം സ്വദേശി നിഷാദ് കളിയിടുക്കിൽ കേസിലെ പ്രധാന പ്രതിയാണ്. ഇയാളുടെയും കൂട്ടാളികളുടെയും ആസ്തി നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button