KeralaLatest NewsNews

സേവ്‌ ദി ഡേറ്റ്, സേവ്‌ ദി ലൈഫ് ആയപ്പോൾ, വെള്ളത്തിൽ മുങ്ങി യുവതിയും യുവാവും: വൈറൽ വീഡിയോ

സേവ് ദി ഡേറ്റ്, വിവാഹ വീഡിയോ എന്നിവയെല്ലാം വ്യത്യസ്തമായി അവതരിപ്പിക്കുന്നവരാണ് പുതിയ തലമുറ. വിവാഹ തീയതി നിശ്ചയിച്ചാൽ, എങ്ങനെ വ്യത്യസ്തമായ ഒരു സേവ് ദി ഡേറ്റ് ഷൂട്ട് ചെയ്യാമെന്നാണ് വധൂവരൻമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും ആലോചന. അത്തരത്തിൽ, വ്യത്യസ്തമായ ഒരു സേവ് ദി ഡേറ്റ് പ്ലാൻ ചെയ്തവർക്ക്, അതിലും വ്യത്യസ്തമാണ് ഒരു വീഡിയോ ആണ് ലഭിച്ചത്. ഷൂട്ടിനിടെ ചെറുക്കനും പെണ്ണിനും സംഭവിച്ച അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്നോ, ആരാണ് വീഡിയോയിൽ ഉള്ളതെന്നോ വ്യക്തമല്ല.

Also Read:അജിത്ത് ഡോവലുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി

യുവതിയെ വെള്ളത്തിൽ നിന്നും എടുത്തുയർത്തുന്ന യുവാവാണ് വീഡിയോയിൽ. എന്നാൽ, കാര്യങ്ങൾ കൈവിട്ട് പോയത് പെട്ടന്നായിരുന്നു. വധുവിനെ എടുത്തുയർത്തുന്നതിനിടയിൽ, ചെറുക്കന്റെ ബാലൻസ് തെറ്റി. ഇതോടെ, രണ്ട് പേരും വെള്ളത്തിൽ മുങ്ങി. ഇരുവരും ഭയചകിതരാവുന്നത് വീഡിയോയിൽ കാണാം. ഇരുവർക്കും നീന്തൽ അത്ര വശമില്ല എന്ന് വീഡിയോയിൽ നിന്നും ഏറെക്കുറെ വ്യക്തം. വെള്ളത്തിൽ മുങ്ങിയ യുവതിക്കും യുവാവിനും ശ്വാസം കിട്ടാതെ വരികയായിരുന്നു. കാലിട്ടടിച്ച് ഇരുവരും വെള്ളത്തിനു മുകളിലേക്ക് വരുന്നത് വരെയാണ് വീഡിയോയിലുള്ളത്.

ഇത്തരത്തിൽ സാഹസികവും വ്യത്യസ്തവുമായ വീഡിയോ ചിത്രീകരിക്കുന്നതിനായി, വധൂവരന്മാരും ഫോട്ടോഗ്രാഫേഴ്‌സും മുൻകരുതലുകൾ ഇല്ലാതെ ഇറങ്ങിത്തിരിക്കുന്നതിന്റെ വീഡിയോകൾ മുൻപ് കണ്ടിട്ടുണ്ട്. ഏതായാലും വീഡിയോയിലുള്ള ഇരുവർക്കും അപകടമൊന്നും സംഭവിച്ചില്ല എന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button