KeralaLatest NewsNews

ജിം വർക്ക്ഔട്ടിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു: ദൃശ്യങ്ങളിൽ നടുങ്ങി സോഷ്യൽ മീഡിയ

വിനയ മംഗലാപുരം ആസ്ഥാനമായുള്ള ഐഡിസിയിൽ ബാക്ഗ്രൗണ്ട് ഓഫീസറായി ജോലി ചെയ്യുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

മംഗലാപുരം: ജിം വർക്ക്ഔട്ടിനിടയിൽ ഹൃദയാഘാതം മൂലം 35കാരി മരണമടഞ്ഞ ദൃശ്യങ്ങളിൽ നടുങ്ങി സോഷ്യൽ മീഡിയ. ബയപ്പനഹള്ളിയിലെ ജിമ്മിലാണ് 35 കാരിയായ യുവതി മരിച്ചത്. ജിഎം പാല്യ സ്വദേശി വിനയ വിത്തൽ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണിക്ക് മല്ലേസ്‌പ്ലേയയിലെ ചലഞ്ച് ഹെൽത്ത് ക്ലബ്ബിൽ വർക്കൗട്ട് ചെയ്യുകയായിരുന്നു വിനയ.

കുഴഞ്ഞുവീഴുമ്പോൾ സ്ക്വാറ്റ് റാക്കിന് സമീപമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നു. ജിം ജീവനക്കാരും അവരുടെ തൊട്ടടുത്ത് വ്യായാമം ചെയ്യുന്നവരും ഉടൻ തന്നെ അവരെ സഹായിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു. ഉടൻ തന്നെ അടുത്തുള്ള സിവി രാമൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വിനയ മരിച്ചതെന്നാണ് ഡോക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള പൊലീസ് റിപ്പോർട്ട്.

Read Also: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സഭ നിലപാടെടുത്തിട്ടില്ല: ബിഷപ്പിന്റെ പ്രതികരണം തള്ളി യാക്കോബായ സഭ

വിനയ മംഗലാപുരം ആസ്ഥാനമായുള്ള ഐഡിസിയിൽ ബാക്ഗ്രൗണ്ട് ഓഫീസറായി ജോലി ചെയ്യുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജിഎം പാല്യയിലെ വാടക വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വന്ന അവർ, പിറ്റേന്ന് രാവിലെ ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button