Latest NewsNewsBahrainInternationalGulf

കോവിഡ് അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കി ബഹ്‌റൈൻ

മനാമ: ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരുന്ന ട്രാഫിക് ലൈറ്റ് അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കി. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ല: ജോയ് മാത്യു

അതേസമയം, 2022 മാർച്ച് 28 മുതൽ രാജ്യത്തെ ഇൻഡോർ, ഔട്ട്‌ഡോർ ഇടങ്ങളിൽ മാസ്‌കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് നേരത്തെ, മന്ത്രാലയം അറിയിച്ചിരുന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

എന്നാൽ, രോഗബാധയേൽക്കുന്നതിന് കൂടുതൽ സാധ്യതയുള്ള പ്രായമായവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ തുടങ്ങിയവരുമായി ഇടപഴകുന്ന അവസരത്തിൽ മാസ്‌കുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

Read Also: കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വർക്കർമാരെ തേടുന്നു : ഇപ്പോൾ അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button