Latest NewsIndiaEntertainment

‘അവരുടെ ചിത്രങ്ങൾ ഇവിടെ വിജയിക്കുന്നു, എന്തുകൊണ്ടാണ് നമ്മുടേത് സൗത്ത് ഇന്ത്യയിൽ വിജയിക്കാത്തത്? സൽമാൻ ഖാന് അത്ഭുതം

തെന്നിന്ത്യൻ സിനിമകൾ കാണുന്നത് തനിക്ക് ഇഷ്ടമാണെന്നും എന്നാൽ, തനിക്ക് ഇതുവരെ ഒരു ഓഫർ ലഭിച്ചിട്ടില്ലെന്നും സൽമാൻ

മുംബൈ: സൗത്ത് ഇന്ത്യൻ സിനിമകൾ നോർത്തിൽ നല്ല പ്രകടനം കാഴ്ചവെക്കുന്നെന്നും എന്നാൽ നമ്മുടെ സിനിമകൾ സൗത്ത് ഇന്ത്യയിൽ വിജയിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി സൽമാൻ ഖാൻ. മുംബൈയിൽ നടന്ന ‘IIFA അവാർഡ്‌സ് 2022’ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. മെയ് 20, 21 തീയതികളിൽ അബുദാബിയിലെ യാസ് ഐലൻഡിലാണ് അവാർഡ് ദാന ചടങ്ങ്.

‘ആർആർആർ’ താരം രാം ചരണിനെ സൽമാൻ ഖാൻ പുകഴ്ത്തുകയും ചെയ്തു.  എസ്എസ് രാജമൗലിയുടെ ‘ആർആർആർ’ എന്ന ചിത്രത്തിൽ റാം ചരണിനൊപ്പം ജൂനിയർ എൻടിആറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘അദ്ദേഹം (രാം ചരൺ) ആർആർആറിൽ വളരെ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. രാം ചരണിന്റെ ജന്മദിനത്തിലും അദ്ദേഹത്തിന്റെ സിനിമയുടെ വിജയത്തിലും ഞാൻ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഞാൻ അദ്ദേഹത്തെ ഓർത്ത് വളരെ അഭിമാനിക്കുന്നു.’ കൂടാതെ രാം ചരണിന്റെ പിതാവ് ചിരഞ്ജീവിയെയും അദ്ദേഹം പ്രശംസിച്ചു.

‘അദ്ദേഹത്തോടൊപ്പം (ചിരഞ്ജീവി) പ്രവർത്തിക്കുന്നത് വളരെ മികച്ച അനുഭവമാണ്. എനിക്ക് ചിരു ഗാരുവിനെ വളരെക്കാലമായി അറിയാം. അദ്ദേഹവും എന്റെ ഒരു സുഹൃത്താണ്, കൂടാതെ, അദ്ദേഹത്തിന്റെ മകനും (രാം ചരൺ) എന്റെ ഒരു സുഹൃത്താണ്.’ സൽമാൻ പറഞ്ഞു.
‘എന്നാൽ, എന്തുകൊണ്ടാണ് നമ്മുടെ സിനിമകൾ ദക്ഷിണേന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. അവരുടെ സിനിമകൾ ഇവിടെ, മികച്ച പ്രകടനം കാഴ്ചവെക്കുന്നു.’ സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.

തെന്നിന്ത്യൻ സിനിമകൾ കാണുന്നത് തനിക്ക് ഇഷ്ടമാണെന്നും എന്നാൽ, തനിക്ക് ഇതുവരെ ഒരു ഓഫർ ലഭിച്ചിട്ടില്ലെന്നും സൽമാൻ പങ്കുവെച്ചു. ‘അവർ തമിഴിലോ തെലുങ്കിലോ ഉള്ള എന്റെ സിനിമകൾക്കായി എന്റെ അടുത്ത് വരാറില്ല. എന്നാൽ, അവർ ഹിന്ദിക്കായി എന്റെ അടുക്കൽ വരുന്നു.’ സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കാനുള്ള മോഹം സൽമാൻ ഖാൻ മറച്ചു വെച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button