Latest NewsCinemaNewsIndiaEntertainmentKollywoodMovie Gossips

പ്രമുഖ നിര്‍മ്മാതാവിനെതിരെ ഹൈക്കോടതിയിൽ പരാതിയുമായി ശിവകാര്‍ത്തികേയന്‍

ചെന്നൈ: കരാര്‍ പ്രകാരമുള്ള തുക കിട്ടിയില്ലെന്ന് കാണിച്ച്‌ പ്രമുഖ നിര്‍മ്മാതാവിനെതിരെ കോടതിയിൽ പരാതിയുമായി തമിഴ് യുവനടന്‍ ശിവകാര്‍ത്തികേയന്‍. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മാണ കമ്പനി ഉടമയായ കെഇ ജ്ഞാനവേലിനെതിരെയാണ് ശിവകാര്‍ത്തികേയന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ജ്ഞാനവേൽ നിര്‍മ്മിച്ച് 2019ല്‍ പുറത്തിറങ്ങിയ ‘മിസ്റ്റര്‍ ലോക്കല്‍’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചതിന് കരാറില്‍ പറഞ്ഞ തുക നല്‍കിയില്ലെന്നാണ് ശിവകാര്‍ത്തികേയന്റെ പരാതി.

കരാ‌ര്‍ അനുസരിച്ച് ജ്ഞാനവേല്‍ തനിക്ക് 15 കോടി രൂപ നല്‍കാമെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍, 11 കോടി രൂപ മാത്രമാണ് നല്‍കിയതെന്നും ശിവകാര്‍ത്തികേയന്‍ പരാതിയില്‍ പറയുന്നു. ഇതിനു പുറമേ തനിക്ക് നല്‍കിയ 11 കോടി രൂപയുടെ ടിഡിഎസ് നിര്‍മ്മാതാവ് ഒടുക്കാത്തത് മൂലം വീണ്ടും 91 ലക്ഷം രൂപ നഷ്ടം വന്നുവെന്നും ശിവകാര്‍ത്തികേയന്‍ പരാതിയില്‍ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിയ്ക്ക് വേണ്ടി വ്യാജരേഖ ചമച്ചു: സിപിഎം നേതാവ് അറസ്റ്റില്‍

‘2018ലായിരുന്നു മിസ്റ്റര്‍ ലോക്കൽ എന്ന ചിത്രത്തിന് വേണ്ടി ഞാനും നിര്‍മ്മാതാവും തമ്മില്‍ കരാറായത്. നല്‍കാനുള്ള 15 കോടിയില്‍ 14 കോടി രൂപ പല തവണകളായി നല്‍കാമെന്നും അവസാന ഒരു കോടി ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പായി നല്‍കാമെന്നുമായിരുന്നു ധാരണ. എന്നാല്‍, ചിത്രം 2019ല്‍ പുറത്തിറങ്ങിയെങ്കിലും നല്‍കാനുള്ള തുക നിര്‍മ്മാതാവ് നല്‍കിയില്ല. അതേസമയം, നിര്‍മ്മാതാവ് നല്‍കിയ 11 കോടിയില്‍ ടിഡിഎസ് അടച്ചില്ലെന്ന് വ്യക്തമാക്കി ആദായ നികുതി വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ നോട്ടീസ് നല്‍കി. ഇതിന് മറുപടി നല്‍കിയെങ്കിലും പിഴയായി 91 ലക്ഷം രൂപ അടയ്ക്കേണ്ടി വന്നു’, ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button