Latest NewsKeralaNews

കേരളത്തിലേയ്ക്ക് കഞ്ചാവ് ഒഴുകുന്നു : നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി

കൊച്ചി: ആലുവയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി. നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പോലീസ് കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. ആലുവ കോമ്പാറയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നാണ് 80 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി.

ആലുവ കുടിയമറ്റം വീട്ടില്‍ കബീര്‍ (38), എടത്തല മുരിങ്ങാശ്ശേരി വീട്ടില്‍ നജീബ് (35), വരാപ്പുഴ വെളുത്തേപ്പിള്ളി വീട്ടില്‍ മനു ബാബു (31), വടുതല ചെത്തിപ്പറമ്പത്ത് വീട്ടില്‍ മനീഷ് (25), എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

മറ്റൊരു കഞ്ചാവ് കേസില്‍ പിടിയിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടര്‍ന്നാണ് കോമ്പാറയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ നാലംഗ സംഘത്തെ കുടുക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button