Latest NewsIndia

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടന്നിട്ടില്ലെന്ന് കെജ്‌രിവാൾ: മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചുതകർത്ത് ബിജെപി പ്രവർത്തകർ

ഡൽഹി: കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനു നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ.

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ യഥാർത്ഥമല്ല എന്ന് ഡൽഹി നിയമസഭയിൽ കെജ്‌രിവാൾ നടത്തിയ പ്രസംഗമാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഐപി കോളേജിൽ നിന്നും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം നയിച്ചത് ബിജെപി എംപി തേജസ്വി സൂര്യയാണ്.

അക്രമാസക്തമായ പ്രകടനത്തിൽ, മുഖ്യമന്ത്രിയുടെ വസതിയ്ക്കു മുന്നിലെ ഗേറ്റ് തകർക്കപ്പെട്ടു. നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും ബിജെപി പ്രവർത്തകർ അടിച്ചു തകർത്തു. ആക്രമണം നടന്നപ്പോൾ, ഡൽഹി പോലീസ് നോക്കി നിൽക്കുകയായിരുന്നു എന്ന ആരോപണവും ആം ആദ്മി പ്രവർത്തകർ ഉന്നയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button