Latest NewsNewsIndiaInternational

വ്യാപാരബന്ധത്തിൽ ഉറച്ചുനിൽക്കുന്നു: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി നാളെ ഇന്ത്യയിലെത്തും

ഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യാഴാഴ്ച ഇന്ത്യയിലെത്തും. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് ശേഷം മോസ്‌കോയിൽ നിന്നുള്ള ഏറ്റവും ഉന്നത തലത്തിലുള്ള സന്ദർശനമാണ് നാളെ നടക്കുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രി വ്യാഴാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

ഉക്രൈനിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്ത് തിരികെയെത്തിക്കാൻ റഷ്യ നൽകിയ സഹായത്തെക്കുറിച്ച് ഇരു രാജ്യങ്ങളും ചർച്ചചെയ്യും. കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെയാണ് ലാവ്റോവിന്റെ സന്ദർശനം.

‘കരീമിനെ ഏഷ്യാനെറ്റിന് മുന്നില്‍ കൊണ്ടുപോയി നിർത്താം, മുഖത്തടിച്ച് ചോര വീഴ്ത്താന്‍ വരട്ടെ, അപ്പോള്‍ നോക്കാം’: കോടിയേരി

രൂപ-റൂബിൾ വ്യാപാര സമ്പ്രദായം സ്ഥാപിക്കാൻ സർക്കാർ നോക്കുകയാണെന്നും ഇന്ത്യൻ, റഷ്യൻ സാമ്പത്തിക ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും രഹസ്യ വൃത്തങ്ങൾ അറിയിച്ചു. ഏപ്രിലിൽ ഇന്ത്യയും യുഎസ്എയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചക്ക് മുന്നോടിയായിട്ടാണ് ലാവ്‌റോവിന്റെ ഇന്ത്യാ സന്ദർശനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button