Latest NewsIndia

സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് പർദ്ദ ധരിച്ചെത്തിയ സ്ത്രീ : സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

ശ്രീനഗർ: ജമ്മുവിലെ സോപോറിലെ സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് യുവതി. പർദ്ദ ധരിച്ചെത്തിയ സ്ത്രീയാണ് ക്യാംപിന് നേരെ ബോംബെറിഞ്ഞത്. ഇക്കഴിഞ്ഞ രാത്രിയിലാണ് സംഭവം.

ബോംബെറിയുന്ന ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബോംബ് എറിഞ്ഞതിന് പിന്നാലെ യുവതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തീ പടർന്നെങ്കിലും സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തീയണച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button