Latest NewsInternational

‘ലോകത്തുണ്ടാവുന്ന ഗർഭധാരണങ്ങളിൽ പകുതിയും അവിചാരിതം’ : ഗർഭനിരോധന മാർഗങ്ങൾക്ക് ഊന്നൽ നൽകണമെന്ന് യു.എൻ

ജനീവ: ലോകത്തുണ്ടാവുന്ന ഗർഭധാരണങ്ങളിൽ പകുതിയും അവിചാരിതമായി സംഭവിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര സംഘടന. ഗർഭനിരോധന മാർഗങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും യു.എൻ വ്യക്തമാക്കി.

ഐക്യരാഷ്ട്ര സംഘടനയുടെ റീപ്രൊഡക്ടീവ് ഹെൽത്ത് ഏജൻസിയാണ് ബുധനാഴ്ച ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയത്. ലോകത്ത് പ്രതിവർഷം 121 മില്യൺ അവിചാരിതമായ ഗർഭധാരണങ്ങൾ സംഭവിക്കുന്നുണ്ടെന്ന് ഏജൻസി വെളിപ്പെടുത്തി. ഇവയിൽ 60 ശതമാനവും ചെന്നവസാനിക്കുന്നത് അബോർഷനിലായിരിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് ആണ് അബോഷൻ മുതലായ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നത്. അപ്രതീക്ഷിതമായ ഗർഭധാരണങ്ങൾക്ക് ദാരിദ്ര്യം, ലിംഗവിവേചനം, ലൈംഗിക അതിക്രമം, ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യതക്കുറവ് മുതലായ നിരവധി കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button