Latest NewsKeralaNews

പ്രധാനമന്ത്രി മോദിയേയും നിതിന്‍ ഗഡ്കരിയേയും പ്രശംസിച്ച് പിണറായി വിജയന്‍, കേരള വികസനത്തിന് പിന്നില്‍ കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയേയും പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച ആരോഗ്യകരമായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദേശീയ പാത വികസനത്തില്‍ നിതിന്‍ ഗഡ്കരിയുടെ ഇടപെടലിനേയും പിണറായി വിജയന്‍ പ്രശംസിച്ചു. ദേശീയ പാതാ വികസനത്തിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണം. ഈ തീരുമാനത്തിലെത്തിയത് ഗഡ്കരിയുടെ വിശാല മനസ്‌കത കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ലോകമാന്യതിലക് – ജയ്‌നഗര്‍ എക്‌സ്പ്രസിന്റെ പത്ത് കോച്ചുകള്‍ പാളം തെറ്റി: 5 ട്രെയിനുകള്‍ റദ്ദാക്കി

കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

‘വികസനം നാടിന്റെ ആവശ്യമാണ്. പ്രതിപക്ഷം എല്ലാത്തിനേയും എതിര്‍ക്കുകയാണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് സാധുക്കളായ ജനം വിശ്വസിച്ചു. അങ്ങനെ എംപിയായവര്‍ ഒന്നും തന്നെ പാര്‍ലമെന്റില്‍ കേരളത്തിനായി സംസാരിച്ചിട്ടില്ല’, മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലല്ലെന്നും മുഖ്യമന്ത്രി പഞ്ഞു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നോക്കിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments


Back to top button